Image

ക്‌നാനായ റീജിയണ്‍ പ്രീ ­ മാര്യേജ് കോഴ്‌സ് ഷിക്കാഗോയിലും ഹൂസ്റ്റണിലും

ബിനോയി കിഴക്കനടി Published on 25 May, 2016
ക്‌നാനായ റീജിയണ്‍ പ്രീ ­ മാര്യേജ് കോഴ്‌സ് ഷിക്കാഗോയിലും ഹൂസ്റ്റണിലും
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, ജൂണ്‍ മാസത്തില്‍ ഷിക്കാഗോയിലും, ഹൂസ്റ്റണിലും വച്ച് പ്രീ­ മാര്യേജ് കോഴ്‌സ് നടത്തപ്പെടുന്നു. ജൂണ്‍ 10 മുതല്‍ 12 വരെ, സെന്റ് മേരീസ് ക്‌നാനാ!യ കത്തോലിക്കാ ദൈവാലയത്തില്‍ വച്ചും, ജൂണ്‍ 24 മുതല്‍ 26 വരെ, ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായകത്തോലിക്കാ ദൈവാലയത്തില്‍ വച്ചുമാണ് പ്രീ ­ മാര്യേജ് കോഴ്‌സുകള്‍ നടത്തപ്പെടുന്നത്.

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ തയ്യാറാകുന്ന യുവജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്­പദമാക്കി പ്രഗല്‍ഭരായ വ്യക്തികള്‍ ക്ലാസ്സുകള്‍ നയിക്കുന്നതാണ്. അമേരിക്കയിലോ ഇന്ത്യയിലോ വിവാഹിതരാകുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കത്തോലിക്ക യുവജനങ്ങളും ഇത്തരം കോഴ്‌സുകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നേടണമെന്ന് റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ അറിയിക്കുന്നു.

പ്രീ ­ മാര്യേജ് കോഴ്‌സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 630 ­ 205 ­ 5078 എന്ന നമ്പറിലോ, premarriage@knanayaregion.us എന്ന ഈമെയിലിലോ ബന്ധപ്പെടേണ്ടതാണ്.ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള അടുത്ത പ്രീ­മാര്യേജ് കോഴ്‌സ് ഒക്ടോബര്‍ 21 മുതല്‍ 23 വരെ ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ വച്ച്‌നടത്തപ്പെടുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക