Image

ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന് പ്രമുഖ പ്രാസംഗീകരുടെ വന്‍നിര.

രാജന്‍ ആര്യപ്പള്ളില്‍ Published on 26 May, 2016
ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന് പ്രമുഖ പ്രാസംഗീകരുടെ വന്‍നിര.
ഫ്‌ളോറിഡ: ജൂലൈ 28 മുതല്‍ 31 വരെ ഫോര്‍ട്ട് ലോര്‍ഡര്‍ഡേയ്ല്‍ മാരിയോട്ട് കോറല്‍ സ്പ്രിംഗ്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന പതിനാലാമത് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന് അമേരിക്കയില്‍ നിന്നുമുള്ള പ്രാസംഗികരെ കൂടാതെ കേരളത്തില്‍ നിന്നു അതിഥി പ്രാസംഗീകരെത്തുന്നു.

സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകരായ പാസ്റ്റര്‍മാര്‍ കെ.ജെ. തോമസ് (കുമളി), രാജു മേത്ര (റാന്നി), റോയി മാര്‍ക്കര എന്നിവരെ കൂടാതെ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ജനറല്‍ വൈസ് പ്രസിഡണ്ട് റവ. ഡോ. ബേബി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി റവ. സാം ജോര്‍ജ്ജ്, മുന്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. വല്‍സണ്‍ ഏബ്രഹാം, ബ്ലിസ്സ് വര്‍ഗീസ്, ആന്‍ഡ്രു ഗാര്‍ഡ് എന്നിവരും വചനം ഘോഷിക്കുന്നതാണ്. സഹോദരീമാര്‍ക്കായി ക്രമീകരിച്ചിരിക്കുന്ന പ്രത്യേക സെഷനില്‍ ഡോ. ജെസ്സി ജെയിസണ്‍ മുഖ്യ പ്രാസംഗീകയായിരിക്കും
കോണ്‍ഫറന്‍സിന് കടന്നുവരുന്നവരുടെ സൗകര്യാര്‍ത്ഥമുള്ള താമസ സൗകര്യവും, രുചികരമായ ഇന്ത്യന്‍ അഭിരുചിയുള്ള ഭക്ഷണ ക്രമീകരണങ്ങളും, അറിയപ്പെട്ട അനുഗ്രഹീത പ്രാസംഗീകരുടെ സാനിദ്ധ്യം കൊണ്ടും ഈ വര്‍ഷം മുന്‍ വര്‍ഷങ്ങളേക്കാളും വിശ്വാസികളും ശുശ്രൂഷക•ാരു പങ്കേടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മാരിയാട്ട് കോറല്‍ സ്പ്രിംഗ്‌സ് ഹോട്ടലെ മുഴുവന്‍ മുറുകളും കോണ്‍ഫറന്‍സിനു വരുന്നവര്‍ക്കായി ബുക്കു ചെയ്തിരുന്നതില്‍ 80 ശതമാനം മുറികളുടെ രെജിസ്‌ട്രേഷന്‍ ചെയ്തു കഴിഞ്ഞു.  സഫലമായ രെജിസ്‌ട്രേഷന്‍ നടക്കുന്നതോടൊപ്പം വിവിധ നിലകളിലുള്ള ക്രമീകരണങ്ങളും തകൃതിയായി നടക്കുന്നു.
പാസ്റ്റര്‍ ജോണ്‍ തോമസ് (നാഷണല്‍ കണ്‍വീനര്‍), ബ്രദര്‍ ജോസ് സാമുവേല്‍ (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ സാം വര്‍ഗീസ് (നാഷണല്‍ ട്രഷറാര്‍), ബ്രദര്‍ സാം മാത്യു (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ ഷേര്‍ളി ചാക്കോ (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ ഈ വര്‍ഷത്തെ സമ്മേളനത്തിന് സാരഥ്യമേകും.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും: ഡബ്ലുഡബ്ലുഡബ്ലു.ഐപിസിഫാമിലികോണ്‍ഫറന്‍സ്.ഓര്‍ഗ് എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍

ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന് പ്രമുഖ പ്രാസംഗീകരുടെ വന്‍നിര.
IPC Conference Speakers.jpg
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക