Image

വാക്കുപാലിക്കാതെ എല്ലാക്കാ­ലത്തും ജനങ്ങളെ വിഡ്ഢികളാക്കാന്‍ കഴി­യില്ല

കളത്തില്‍ വര്‍ഗീ­സ്­ Published on 26 May, 2016
വാക്കുപാലിക്കാതെ എല്ലാക്കാ­ലത്തും ജനങ്ങളെ വിഡ്ഢികളാക്കാന്‍ കഴി­യില്ല
സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കാതെ, ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി, പ്രതിജ്ഞ ചെയ്യുന്ന വാക്കുകളോടും വസ്തുതകളോടും നീതിപുലര്‍ത്തി മുന്നേറാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.ആവേശപ്പോരാട്ടങ്ങളുടെ കാലം കഴിഞ്ഞു. ഇനി ജനസേവനത്തിന്റെ വാക്താക്കള്‍ ആരെന്നാണ് ജനം നോക്കുന്നത്. ജനപക്ഷവികസനത്തിന് എത്രത്തോളം സ്ഥാനമുണ്ടെന്നും സാമുദായിക,ജാതി വാദങ്ങള്‍ കേരളത്തില്‍ എത്രത്തോളം ഇടം നേടിയിട്ടുണ്ടെന്നും ഈ തെരഞ്ഞെടുപ്പ് നമുക്ക് വ്യക്തമാക്കിത്തന്നു. മതേതരകക്ഷികള്‍ വര്‍ഗീയശക്തികള്‍ക്ക് അവസരം ഒരുക്കിക്കൊടുത്തത് കേരളജനതയ്ക്ക് തീരാത്ത കളങ്കമാണ് ഉണ്ടാക്കിവച്ചത്. ഭിന്നിച്ചു പോകുന്ന മതേതരവോട്ടുകളാണ് ഇവര്‍ക്ക് അവസരം നല്‍കിയ­ത്.

ജനപ്രതിനിധികളോടുള്ള വിശ്വാസ്യത വളരെയധികം പൊതുജനങ്ങള്‍ക്ക് കുറഞ്ഞുവന്നിട്ടുണ്ട്. ചിലയിടങ്ങളിലെങ്കിലും ചിലതോല്‍വികളും ഭൂരിപക്ഷത്തില്‍ വന്ന ഇടിവും ഇതിനെ സൂചിപ്പിക്കുന്നതാണ്. വാക്കുപാലിക്കാതെ എല്ലാക്കാലത്തും ജനങ്ങളെ വിഡ്ഢികളാക്കാന്‍ കഴിയില്ല. പൊതുസമൂഹത്തോടുള്ള വഞ്ചന പൊതുപ്രവര്‍ത്തകനില്‍ നിന്നും ഒരിക്കലും വരാന്‍ പാടില്ല. ഉദ്യോഗസ്ഥ ലോബികളുടെ തരംതാണ കളികളുടെ ഇന്ന് വര്‍ധിച്ച് വന്നിരിക്കുന്നു. എന്തെങ്കിലും കാര്യം സാധിക്കാന്‍ കിമ്പളം ലഭിച്ചാലേ അനങ്ങൂ എന്നാണ് പലരുടേയും മനോഗതി. സംശുദ്ധരായ ഉദ്യോഗസ്ഥ സമൂഹമാണ് ഇത് മൂലം വഷളാകുന്ന­ത്.

അഴിമതി വളര്‍ത്തുന്നതില്‍ പൊതുജനങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് പലരും ചര്‍ച്ച ചെയ്യാറില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെയും ജനപ്രതിനിധികളെയുമൊക്കെ സാമ്പത്തിക കുറ്റങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതില്‍ ജനങ്ങളും പ്രതികളാണ്. ഭരണതലങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നും എന്തെങ്കിലും നേടിയെടുക്കണമെങ്കില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് കൈക്കൂലി കൊടുക്കാതെ നടക്കുകയില്ല എന്നൊരു ചിന്താഗതി സമൂഹത്തില്‍ വളര്‍ന്നുവന്നിട്ടുണ്ട്.

കൈക്കൂലി വാങ്ങാത്ത, സത്യസന്ധരായ ഉദ്യോഗസ്ഥന്മാര്‍ക്ക് പോലും അങ്ങോട്ട് വച്ചുനീട്ടി അവരില്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണത പൊതുവെ കാണപ്പെടുന്നുണ്ട്. അതൊന്നുമില്ലാതെ കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കില്ല എന്ന തെറ്റിദ്ധാരണ കൊണ്ടാണിത്. ഇത്തരം സമ്പ്രദായങ്ങള്‍ അഴിമതി വളര്‍ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് സമൂഹം തിരിച്ചറിയുന്നില്ല. സമൂഹം തിരിച്ചറിവ് നേടുന്ന കാലം ഇനി എന്നുണ്ടാകും എന്നാണ് എന്‍റെ ചിന്ത .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക