Image

സ്‌നേഹസംഗീതം അനുഗ്രഹവര്‍ഷമായി അമേരിക്കയില്‍

ഡാനി, ലാസ്‌വേഗാസ് Published on 26 May, 2016
സ്‌നേഹസംഗീതം അനുഗ്രഹവര്‍ഷമായി അമേരിക്കയില്‍
ക്രിസ്തീയ ഭക്തിഗാന സന്ധ്യകളിലൂടെ അനുഗ്രഹവര്‍ഷം പൊഴിച്ചുകൊണ്ട് സ്‌നേഹസംഗീതം അമേരിക്കയിലുടനീളം വിവിധ നഗരങ്ങളില്‍ നടന്നുവരികയാണ്. സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് ദേശീയ തലത്തിലും ജോസഫ് ഇടിക്കുള മുഖ്യസംഘാടകനായും മലയാളികളുടെ പ്രിയഗായകന്‍ എം.ജി. ശ്രീകുമാറും സംഘവും നിറഞ്ഞ സദസുകളില്‍ അവതരിപ്പിച്ചുകൊണ്ടുരിക്കുന്ന സ്‌നേഹസംഗീതം അമേരിക്കന്‍ മലയാളികള്‍ക്ക് അത്യപൂര്‍വ്വമായ ഒരു ആത്മീയാനുഭവമായി മാറി.

പതിവു സംഗീത പരിപാടികള്‍ പ്രതീക്ഷിച്ചു വന്നവര്‍ക്ക് തെല്ലു നിരാശതോന്നിക്കാണുമെങ്കിലും തുറന്ന മനസ്സോടെ എത്തിയവര്‍ക്ക് ദൈവസാന്നിധ്യം അനുഭവപ്പെട്ട ആരാധനയുടേയും അനുഗ്രഹപ്രാപ്തിയുടേയും അസുലഭ വേളകളായി പരിണമിച്ച പരിപാടിയാണിത്. മലയാളികള്‍ക്ക് ചിരപരിചിതങ്ങളായ ഗാനങ്ങളാണ് ആലപിച്ചതെങ്കിലും എം.ജി ശ്രീകുമാര്‍ ദൈവമായ യേശുക്രിസ്തുവിലുള്ള തന്റെ വിശ്വാസം ലോകത്തിനു മുമ്പാകെ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്, ഓരോ ഗാനത്തേയുംകുറിച്ചുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചതിനാലും, എം.ജി ശ്രീകുമാറിന്റേയും രഞ്ജിനി ജോസിന്റേയും ഭക്തിഭാവസാന്ദ്രമായ ആലാപന ശൈലിയാലും സദസ്യരെ പുതുമയാര്‍ന്ന ഒരു ആത്മീയാനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇടയ്ക്ക് അനൂപ് ആലപിച്ച ഗാനവും ഹൃദ്യമായി. സ്‌നേഹസംഗീതം ടീമിന് ആശംസകള്‍....ഭാവുകങ്ങള്‍...വീണ്ടും വരിക.
സ്‌നേഹസംഗീതം അനുഗ്രഹവര്‍ഷമായി അമേരിക്കയില്‍
സ്‌നേഹസംഗീതം അനുഗ്രഹവര്‍ഷമായി അമേരിക്കയില്‍
സ്‌നേഹസംഗീതം അനുഗ്രഹവര്‍ഷമായി അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക