Image

എം.ജി. ശ്രീകുമാര്‍ നയിക്കുന്ന സ്‌നേഹസംഗീതം ഡാലസില്‍

ബിനോയി സെബാസ്റ്റ്യന്‍ Published on 26 May, 2016
എം.ജി. ശ്രീകുമാര്‍ നയിക്കുന്ന സ്‌നേഹസംഗീതം ഡാലസില്‍
ഡാലസ്: ഗായകന്‍ എം.ജി ശ്രീകുമാര്‍ നയിക്കുന്ന ക്രിസ്ത്യന്‍ ഭക്തി ഗാനോത്‌സവം ലൂണാ മാര്‍ത്തോമ്മ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ മെയ് 28, ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കും. ശ്രീകുമാറിനൊപ്പം പ്രമൂഖ ചലച്ചിത്ര ഗായിക രഞ്ജിനി ജോസും ഗാനങ്ങള്‍ ആലപിക്കും.

ഡാലസ് സെന്റ് പോള്‍ ഓര്‍ത്തഡോക്‌സ് ദേവാലയ നിര്‍മ്മിതിയുടെ ധനശേഖരണാര്‍ത്ഥമാണ് ഈ സംഗീതപരിപാടി.

ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള പഴയതും പുതിയതുമായ ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തി നടത്തുന്ന ഈ ഭക്തിഗാന സംഗീതനിശ എറെ അനുഗ്രഹപ്രദവും സായൂജ്യപ്രദവുമാണെന്ന് ഫാ. രാജു ദാനിയേല്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബിനു മാത്യൂസ് (210 687 6192, ഡോ. ജോര്‍ജ് സാമുവല്‍ (214 649 4643), മാത്യു ജേക്കബ് (214 551 1085), ബിജോയി ഉമ്മന്‍ (214 491 0406), മറിയ മാത്യു (469 656 8030)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക