Image

കേര­ള ഫിലിം ക്രി­ട്ടി­ക്‌­സ് അവാര്‍­ഡ്:മൊ­യ്­തീന്‍ മി­ക­ച്ച ചിത്രം, പൃ­ഥ്വി­രാ­ജ് നല്ല നടന്‍, പാര്‍വ­തി നല്ല ന­ടി

Published on 28 May, 2016
കേര­ള ഫിലിം ക്രി­ട്ടി­ക്‌­സ് അവാര്‍­ഡ്:മൊ­യ്­തീന്‍ മി­ക­ച്ച ചിത്രം, പൃ­ഥ്വി­രാ­ജ് നല്ല നടന്‍, പാര്‍വ­തി നല്ല ന­ടി
തിരു­വ­ന­ന്ത­പുരം: കേര­ള ഫിലിം ക്രി­ട്ടി­ക്‌­സ് അ­സോ­സി­യേ­ഷ­ന്റെ 39-ാമ­ത് ച­ല­ച്ചി­ത്ര അ­വാര്‍­ഡു­കള്‍ പ്ര­ഖ്യാ­പി­ച്ചു. ച­ല­ച്ചി­ത്ര­രംഗ­ത്തെ സ­മ­ഗ്ര­സം­ഭാ­വ­നയ്ക്ക് ഇ­ന്ന­സെന്റിന്് ച­ല­ച്ചി­ത്ര­ര­ത്‌­നം ബ­ഹുമ­തിയും, ക­വി­യൂര്‍ ശി­വ­പ്ര­സാദ്, ബി­ച്ചു തി­രുമല, മല്ലി­ക സു­കു­മാരന്‍ എ­ന്നി­വര്‍­ക്ക് ച­ല­ച്ചി­ത്ര­പ്ര­തി­ഭാ പു­ര­സ്­കാ­രയും നല്‍­കും.

മി­ക­ച്ച ചിത്രം എ­ന്നു നി­ന്റെ മൊ­യ്­തീന്‍. ആര്‍.എസ്. വി­മല്‍ (എ­ന്നു നി­ന്റെ മൊ­യ്­തീന്‍) ആ­ണു മി­ക­ച്ച സം­വി­ധാ­യ­കന്‍. ഹ­രി­കു­മാര്‍ സം­വി­ധാ­നം ചെയ്­ത കാറ്റും മ­ഴയും ആ­ണ് മി­ക­ച്ച ര­ണ്ടാമ­ത്തെ ചി­ത്രം. എ­ന്നു നി­ന്റെ മൊ­യ്­തീ­നി­ലെ അ­ഭി­ന­യ­ത്തി­ന് പൃ­ഥ്വി­രാ­ജ് മി­ക­ച്ച ന­ട­നും, എ­ന്നു നി­ന്റെ മൊ­യ്­തീന്‍, ചാര്‍­ളി എ­ന്നീ ചി­ത്ര­ങ്ങ­ളി­ലെ അ­ഭി­ന­യ­ത്തി­ന് പാര്‍വ­തി മി­ക­ച്ച ന­ടി­യ്­ക്കു­മു­ള്ള അ­വാര്‍­ഡ് നേടി.

മി­ക­ച്ച ജ­ന­പ്രി­യ­സി­നി­മ­യ്­ക്കു­ള്ള അ­വാര്‍ഡ്് ചാര്‍­ളിയും ഒ­രു വ­ട­ക്കന്‍ സെല്‍­ഫിയും പ­ങ്കിട്ടു.

മ­റ്റ് അ­വാര്‍­ഡുകള്‍

മി­ക­ച്ച ര­ണ്ടാമ­ത്തെ നടന്‍- പ്രേം­പ്ര­കാശ് (ചി­ത്രം-നിര്‍­ണാ­യകം)

മി­ക­ച്ച ര­ണ്ടാമ­ത്തെ ന­ടി- ലെ­ന (ചി­ത്രം-എ­ന്നു നി­ന്റെ മൊ­യ്­തീന്‍)

മി­ക­ച്ച തി­ര­ക്ക­ഥാ­കൃത്ത്- ലെ­നിന്‍ രാ­ജേ­ന്ദ്രന്‍ (ചി­ത്രം-ഇ­ട­വ­പ്പാതി)

മി­ക­ച്ച ഗാ­ന­രച­ന- ആന്റ­ണി ഏ­ബ്ര­ഹാം (ചി­ത്രം-ഓര്‍­മ­ക­ളില്‍ ഒ­രു മ­ഞ്ഞു­കാലം)

മി­ക­ച്ച സം­ഗീ­ത­സം­വി­ധാ­നം- എം.ജ­യ­ച­ന്ദ്രന്‍ (ചി­ത്രം-നിര്‍­ണാ­യകം,എ­ന്നു­നി­ന്റെ മൊ­യ്്­തീന്‍)

മി­ക­ച്ച ഗാ­യകന്‍- പി.ജ­യ­ച­ന്ദ്രന്‍ (ചി­ത്രം-എ­ന്നു­നി­ന്റെ മൊ­യ്്­തീന്‍)

മി­ക­ച്ച ഗാ­യി­ക-കെ.എ­സ്.ചിത്ര (ചി­ത്രം-ഓര്‍­മ­ക­ളില്‍ ഒ­രു മ­ഞ്ഞു­കാലം, മല്ല­നും മാ­തേ­വ­നും)

മി­ക­ച്ച ഛാ­യാ­ഗ്ര­ഹണം- ജോ­മോന്‍ ടി ജോണ്‍ (ചി­ത്രം-ചാര്‍ളി, നീന, എ­ന്നു­നി­ന്റെ മൊ­യ്്­തീന്‍)

മി­ക­ച്ച ചി­ത്ര­സ­ന്നി­വേ­ശം- മ­ഹേ­ഷ് നാ­രാ­യണന്‍ (ചി­ത്രം-നിര്‍­ണാ­യകം)

മി­ക­ച്ച ശ­ബ്ദ­ലേ­ഖനം- ആര്‍.പി. ആന­ന്ദ് ബാബു (ചി­ത്രം- ചാ­യം പൂശി­യ വീട്, അ­രണി, സ­ക്കായി)

മി­ക­ച്ച ക­ലാ­സം­വി­ധാനം- ജ­യശ്രീ ല­ക്ഷ്­മീ­നാ­രാ­യണന്‍ (ചി­ത്രം- (ചാര്‍ളി)

മി­ക­ച്ച ച­മയം- ജ­യ­ച­ന്ദ്രന്‍ (ചി­ത്രം-ഇ­ട­വ­പ്പാതി)

മി­ക­ച്ച വ­സ്­ത്രാ­ല­ങ്കാരം- സമീ­റ സ­നീഷ് (ചി­ത്രം-ഇ­ട­വ­പ്പാതി)

മി­ക­ച്ച ന­വാ­ഗ­ത­പ്ര­തി­ഭ- ഉ­ത്ത­ര ഉണ്ണി (ചി­ത്രം-ഇ­ട­വ­പ്പാതി)

മി­ക­ച്ച ന­വാ­ഗ­ത സം­വി­ധാ­യ­കര്‍-സ­തീ­ഷ്­ബാ­ബു സേനന്‍, സ­ന്തോ­ഷ് ബാ­ബു­സേ­നന്‍ (ചി­ത്രം-ചാ­യം പൂശി­യ വീട്)

മി­ക­ച്ച ബാ­ല­താരം- ജാന­കി മേ­നോന്‍, വി­ശാല്‍ കൃ­ഷ്­ണ (ചി­ത്രം-മാല്‍­ഗു­ഡി ഡെ­യ്‌സ്)

മി­ക­ച്ച ബാ­ല­ചി­ത്രം - ആ­കാ­ശ­ങ്ങള്‍­ക്ക­പ്പുറം(ധ­നോ­ജ് നാ­യിക്) വി­കല്‍പം.(സംവി­ധാ­നം-രാ­ധാ­കൃ­ഷ്­ണന്‍ പ­ള്ളത്ത്

പ്ര­ത്യേ­ക ജൂ­റി അ­വാര്‍ഡ്- അ­ക്കല്‍­ദാ­മ­യി­ലെ പെ­ണ്ണ് (സം­വി­ധാ­നം-ജ­യറാം കൈ­ലാസ്)

സാ­മൂഹി­ക പ്ര­തി­ബ­ദ്ധ­യ്­ക്കു­ള്ള പ്ര­ത്യേ­ക അ­വാര്‍ഡ്- നിര്‍­ണാ­യകം.(സം­വി­ധാ­നം-വി.കെ.പ്ര­കാശ്)

പ­രി­സ്ഥി­തി ചി­ത്ര­ത്തി­നു­ള്ള പ്ര­ത്യേ­ക അ­വാര്‍ഡ്- അരണി (സം­വി­ധാ­നം-രാ പ്ര­സാദ്)

കേ­ര­ള­ സം­സ്­കൃ­തി കലാ­മേ­ന്മ­യോടെ ആവി­ഷ്­ക­രിച്ച സം­സ്­കൃ­ത­ചി­ത്ര­ത്തി­നു­ള്ള പ്ര­ത്യേ­ക പു­ര­സ്­കാരം - പ്രി­യ­മാ­നസം (സം­വി­ധാ­നം വി­നോ­ദ് മങ്കര)

അ­ഭി­ന­യ­മിക­വി­നു­ള്ള പ്ര­ത്യേ­ക ജൂ­റി അ­വാര്‍ഡ് -ആ­സി­ഫ് അ­ലി(ചി­ത്രം-നിര്‍­ണാ­യ­ക­ം), സു­ധീര്‍ ക­ര­മ­ന (ചി­ത്രം-നിര്‍­ണാ­യകം, എ­ന്നു നി­ന്റെ മൊ­യ്­തീന്‍, അ­ക്കല്‍­ദാ­മ­യി­ലെ പെ­ണ്ണ്)

എന്‍ അ­യ്യ­പ്പനും(ഛാ­യാ­ഗ്ര­ഹ­ണ­ം, ചി­ത്രം-മല്ലനും മാ­തേ­വ­നും) ,ശില്‍­പ­രാ­ജി­നും (ഗായി­ക, ചി­ത്രം­­ -എ­ന്നു നി­ന്റെ മൊ­യ്­തീന്‍) എന്നി­വര്‍ക്കും പ്ര­ത്യേ­ക പു­ര­സ്­കാ­രം നല്‍­കും. ഓഗ­സ്­റ്റ് അ­വ­സാ­നം ന­ട­ക്കു­ന്ന ച­ട­ങ്ങില്‍ വി­തര­ണം ചെ­യ്യും.

പത്ര­സ­മ്മേ­ള­ന­ത്തില്‍ പ്ര­സിഡന്റ് തേ­ക്കിന്‍­കാ­ട് ജോ­സഫ്, ജ­ന­റല്‍ സെ­ക്രട്ട­റി ബാ­ലന്‍ തി­രുമ­ല, ട്ര­ഷ­റര്‍ വ­ട്ടപ്പാ­റ രാ­മ­ച­ന്ദ്രന്‍, വൈ­സ്­പ്ര­സിഡന്റ് പൂ­വ­പ്പ­ള്ളി രാ­മ­ച­ന്ദ്രന്‍ എ­ന്നി­വര്‍ പ­ങ്കെ­ടുത്തു.
കേര­ള ഫിലിം ക്രി­ട്ടി­ക്‌­സ് അവാര്‍­ഡ്:മൊ­യ്­തീന്‍ മി­ക­ച്ച ചിത്രം, പൃ­ഥ്വി­രാ­ജ് നല്ല നടന്‍, പാര്‍വ­തി നല്ല ന­ടികേര­ള ഫിലിം ക്രി­ട്ടി­ക്‌­സ് അവാര്‍­ഡ്:മൊ­യ്­തീന്‍ മി­ക­ച്ച ചിത്രം, പൃ­ഥ്വി­രാ­ജ് നല്ല നടന്‍, പാര്‍വ­തി നല്ല ന­ടികേര­ള ഫിലിം ക്രി­ട്ടി­ക്‌­സ് അവാര്‍­ഡ്:മൊ­യ്­തീന്‍ മി­ക­ച്ച ചിത്രം, പൃ­ഥ്വി­രാ­ജ് നല്ല നടന്‍, പാര്‍വ­തി നല്ല ന­ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക