Image

വണ്‍ഡേ ടൂര്‍ സംഘടിപ്പിച്ചു

Published on 28 May, 2016
വണ്‍ഡേ ടൂര്‍ സംഘടിപ്പിച്ചു

  മെല്‍ബണ്‍: ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി വണ്‍ഡേ ടൂര്‍ സംഘടിപ്പിച്ചു. 

അടുക്കളയിലെയും ജോലി സ്ഥലത്തേയും പിരിമുറുക്കത്തിനു അവധി കൊടുത്തുകൊണ്ടു മെല്‍ബണ്‍ സിറ്റിയിലെ പ്രശസ്തമായ ക്രൗണ്‍ പ്ലാസയില്‍കൂടി നടത്തിയ ടൂര്‍ ഏവരും ആസ്വദിച്ചും പരസ്പരം തമാശകള്‍ പങ്കുവച്ചും സന്തോഷം പങ്കിട്ടു. 

മുപ്പതോളം പേര്‍ പങ്കെടുത്ത പരിപാടിക്ക് അസോസിയേഷന്‍ പ്രസിഡന്റ് സോണിയ ജോജി, സെക്രട്ടറി സോജി അലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക