Image

ഡെനിസ്സ ബാബു സണ്ണിവെയ്ല്‍ വാലിഡിക്ടോറിയന്‍

പി.പി.ചെറിയാന്‍ Published on 03 June, 2016
ഡെനിസ്സ ബാബു സണ്ണിവെയ്ല്‍ വാലിഡിക്ടോറിയന്‍
സണ്ണിവെയ്ല്‍: ഡാളസ് കൗണ്ടിയിലുള്ള സണ്ണിവെയ്ല്‍ ഹൈസ്‌ക്കൂള്‍ 2016 വാലിഡിക്ടോറിയനായി മലയാളി വിദ്യാര്‍ത്ഥിനി ഡെനിസ്സ് അംബട്ടുബാബു (Denoissa Ambattu Babu).

കോട്ടയം അംബട്ട്(Ambattu)  കുടുംബാംഗമായ ബാബുവിന്റേയും റജിമോളുടേയും മകളാണ് ഡെനിസ്സ. പഠിപ്പിലും, കായിക വിനോദങ്ങളിലും, ഒരേപോലെ മിടുക്കിയായ ഡെനിസ്സ, സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലും കഴിവു തെളിയിച്ചിട്ടുണ്ട്. 
ക്രൈസ്റ്റ് ദി കിങ്ങ് ക്‌നാനായ ചര്‍ച്ച് അംഗമായ ഡെനിസ്സ യൂത്ത് ആക്ടിവിറ്റീസിലും, വേദോപദേശ ക്ലാസ്സുകളിലും സജ്ജീവമായി പങ്കെടുക്കുന്നു.

സ്ഥിരോത്സാഹവും, കഠിന പ്രയത്‌നവും, മാതാപിതാക്കളുടെ സഹകരണവും, അദ്ധ്യാപകരുടെ ശരിയായ പരിശീലനവുമാണ് ഉന്നത വിജയത്തിന് നിദാനമായതെന്ന് ഡെനിസ്സ പറഞ്ഞു. സഹോദരിമാരായ വനേസയും, മെലിസ്സയും പഠിപ്പില്‍ സമര്‍ത്ഥരാണ്.
ഓസ്റ്റിനിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സില്‍ ചേര്‍ന്ന് ഉന്നത പഠനം തുടരുന്നതിനും ഭാവിയില്‍ ബയോമെഡിക്കല്‍ എന്‍ജിനീയറാകുന്നതിനുമാണ് ലക്ഷ്യമെന്ന് ഡെനിസ്സ പറഞ്ഞു.

സണ്ണിവെയ്ല്‍ സിറ്റിയിലെ ഉന്നതനിലവാരം പുലര്‍ത്തുന്ന സണ്ണിവെയ്ല്‍ ഹൈസ്‌ക്കൂളില്‍ തുടര്‍ച്ചയായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തുന്നതു മലയാളി വിദ്യാര്‍ത്ഥികളാണെന്നതിന് മലയാളി കമ്മ്യൂണിറ്റിക്ക് അഭിമാനത്തിന് വക നല്‍കുന്നു.

ഡെനിസ്സ ബാബു സണ്ണിവെയ്ല്‍ വാലിഡിക്ടോറിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക