Image

അഖില്‍ ഏബ്രഹാം വാലിഡിക്‌ടോറിയന്‍

Published on 04 June, 2016
അഖില്‍ ഏബ്രഹാം വാലിഡിക്‌ടോറിയന്‍
ഇര്‍വിംഗ്, ടെക്‌സസ്: നിമിറ്റ്‌സ് ഹൈസ്കൂളിലെ 606 വിദ്യാര്‍ത്ഥികളില്‍ ഒന്നാമതെത്തി വാലിഡിക്‌ടോറിയനായ അഖില്‍ ഏബ്രഹാമിന് നേരത്തെ എത്തിയ വിജയമാണിത്. എല്ലാവര്‍ഷവും അവസാനം വരെ ക്ലാസ് അറ്റന്‍ഡ് ചെയ്തപ്പോള്‍ അഖില്‍ നേരത്തെ ഗ്രാജ്വേറ്റ് ചെയ്തു.

പഠനത്തിലെ മികവ് പാഠ്യേതര രംഗത്തുമുണ്ട്. സ്റ്റുഡന്റ്‌സ് ബോഡി പ്രസിഡന്റാണ്. അതുപോലെ വാഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിലുള്ള അഖില്‍ ടെന്നീസ് താരവുമാണ്.

യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ ഏഴുവര്‍ഷം ആക്‌സിലറേറ്റഡ് മെഡിക്കല്‍ പ്രോഗ്രാമില്‍ പ്രവേശനം ലഭിച്ച അഖില്‍, ഏബ്രഹാം ഏബ്രഹാമിന്റേയും (കുഞ്ഞവറാച്ചന്‍) സുജയുടേയും പുത്രനാണ്.

തിരുവല്ല കുന്നുംപുറത്ത് തലക്കുളത്ത് കുടുംബാംഗമാണ് കുഞ്ഞവറാച്ചന്‍. കുടുംബം ഇപ്പോള്‍ കര്‍ണ്ണാടകയില്‍ താമസിക്കുന്നു. അഖിലിന്റെ മൂത്ത സഹോദരി ഏഞ്ചല്‍ കോളജ് വിദ്യാര്‍ത്ഥിനിയാ­ണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക