മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഡ്രീംസിന്റെ ബാനറില്‍ സമന് വായി ഇവന്റ്സ് ഒരുക്കുന്ന താരങ്ങളുടെ കലാസന്ധ്യാ ജൂണ്‍ 11നു (ശനി) അഞ്ചിനു മൊണാഷ് യൂണിവേഴ്സിറ്റിയുടെ റോബര്‍ട്ട് ബ്ലാക്ക് വുഡ് ഹാളില്‍ അരങ്ങേറും.
ചിരിപ്പിക്കുന്ന കോമഡിയും ഗാനങ്ങളും ഹാസ്യവുമായി മലയാളികളുടെ മനസിനു കുളിര്മയേകുന്ന കലാപരിപാടികളാണ് ഓസ്ട്രേലിയന്‍ ഡ്രീംസിന്റെ പ്രത്യേകത.
പ്രശസ്ത ഗായിക റിമി ടോമിയും പ്രശസ്ത ഗായകന് യുവാക്കളുടെ ഹരമായി മാറിയ വിജയ് യേശുദാസ്, ഓസ്ടേലിയായിലെ വിവിധ സ്റ്റേജുകളില്‍ കൈയടി വാങ്ങിയ പ്രമുഖ ഗായകന് അഫ്സല്, സിനിമാരംഗത്തെ യുവാക്കളുടെയും വീട്ടമ്മമാരുടെയും ഇഷ്ട്ട താരമായി മാറിയ നടി രമ്യാ നമ്പീശന്, ഹാസ്യ രംഗത്തും മിമിക്രിയിലും തിളക്കമാര്‍ന്ന പ്രകടനം നടത്തുന്ന ടിനി ടോം എന്നിവരടങ്ങിയ താരങ്ങളുടെ ഒരു നീണ്ട നിരയാണ് മെല്‍ബണില്‍ എത്തുക. കൂടാതെ അജീഷ് കോട്ടയം, ജോബി പാലാ എന്നിവരും സംഘത്തില്‍ ഉണ്ട്. ലൈവ് ഓര്‍ക്കസ്ട്രയുമായി കീബോര്‍ഡ് രംഗത്തെ പരിചയസമ്പന്നന്‍ സുശാന്തും നിഘില്‍ റാം, തബലയുടെ സൂപ്പര്‍ സ്റ്റാറുകളായ ഹരികുമാര്‍, ആനന്ദ്, തനുജ് എന്നിവരും സംഘത്തിലുണ്ട്. പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജോബിന് 0469818945, ആനന്ദ് 0433911666, വസന്ത് 0437171507, സെബി 0433991034.