Image

ഓസ്‌ട്രേലിയയില്‍ മലയാളികള്‍ക്ക് മികച്ച സേവനത്തിനു പുരസ്‌കാരം

Published on 08 June, 2016
ഓസ്‌ട്രേലിയയില്‍ മലയാളികള്‍ക്ക് മികച്ച സേവനത്തിനു പുരസ്‌കാരം

  വാഗവാഗ: ഓസ്‌ട്രേലിയയിലെ ആരോഗ്യ രംഗത്ത് മികച്ച സേവനത്തിനുള്ള പുരസ്‌കാരത്തിനു രണ്ടു മലയാളികള്‍ അര്‍ഹരായി. ന്യൂ സൗത്ത് വൈല്‍സിലെ
മൂറംബിഡ്ജീ ഹെല്‍ത്ത് ഡിസ്ട്രിക്ടിലെ രജിസ്‌ട്രേഡ് നഴ്‌സ് ആയ രശ്മി വിനോദ് (ബൈസ് ഹോസ്പിറ്റല്‍, വാഗവാഗ), അസിസ്റ്റന്റ് നഴ്‌സ് ആയ പോള്‍ ജോര്‍ജ് (ഹേയ് ഹോസ്പിറ്റല്‍) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

മൂറംബിഡ്ജീ ഹെല്‍ത്ത് ഡിസ്ട്രിക്ട്ടിനു കീഴില്‍ വരുന്ന 33 ഹോസ്പിറ്റലുകളിലെ 2300ല്‍ പരം നഴ്‌സുമാരെ പിന്തള്ളിയാണ് ഇവര്‍ മികച്ച സേവനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. അസിസ്റ്റന്റ് നഴ്‌സ് വിഭാഗത്തില്‍ അവസാന റൗണ്ടില്‍ മലയാളിയായ ബിജു ചാലയില്‍ (ബൈസ് ഹോസ്പിറ്റല്‍, വാഗവാഗ) എത്തിയിരുന്നു. 

ഹോസ്പിറ്റല്‍ തലത്തിലുള്ള പുരസ്‌കാരങ്ങള്‍ മലയാളികള്‍ക്ക് ഇതിനു മുമ്പും ലഭിച്ചിട്ടുണെ്ടങ്കിലും ഡിസ്ട്രിക്ട് ഹെല്‍ത്ത് തലത്തിലുള്ള അവാര്‍ഡ് മലയാളികള്‍ക്ക് ലഭിക്കുന്നത് ഇത് ആദ്യമാണ്. 

കോതമംഗലം പാച്ചേലില്‍ പ്രഫ. പി.കെ. സ്‌കറിയായുടെയും ഗ്രേസിന്റേയും മകളും തുമ്പമണ്‍ തോപ്പില്‍ മോടിയില്‍ വിനോദ് ഫിലിപ്പിന്റെ ഭാര്യയുമാണ് രശ്മി. മകന്‍: അലോക് ഫിലിപ്പ്.

കുമളി വയലുതലക്കല്‍ ജോര്‍ജുകുട്ടിയുടെ മകനാണ് പോള്‍. പ്രീമോള്‍ ആണ് ഭാര്യ. മക്കള്‍: എയിഡെന്‍, ഏഡന്‍.

റിപ്പോര്‍ട്ട്: ജോണ്‍സന്‍ മാമലശേരി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക