നടന്‍ അഗസ്റ്റിന്‍ മരിച്ചപ്പോള്‍ യാക്കോബായ സഭയില്‍ നിന്നും ഉണ്ടായ അനുഭവം വെളിപ്പെടുത്തി സംവിധായകന്‍ രഞ്ജിത്ത്. ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിയ്ക്ക് ഉണ്ടായതിനു സമാനമായ അനുഭവമാണ് അഗസ്റ്റിനുമുണ്ടായത്.
മാമോദിസ മുങ്ങിയ പള്ളിയില്‍ തന്നെ അടക്കം ചെയ്യണമെന്നത് അഗസ്റ്റിന്റെ അവസാന ആഗ്രഹമായിരുന്നു. എന്നാല്‍ അഗസ്റ്റിന്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു എന്ന 'കുറ്റം' ചൂണ്ടിക്കാട്ടി സഭ സംസ്‌കാരത്തിനുള്ള അനുമതി നിഷേധിക്കുകയാണുണ്ടായതെന്നും രഞ്ജിത് മാതൃഭൂമിയിലെഴുതിയ കുറിപ്പില്‍ പറയുന്നു.
'മരണം അരികെയെത്തുന്നു എന്ന ബോധത്തില്‍ ഒരിടവേളയില്‍ അയാള്‍ ഭാര്യയോട് പറഞ്ഞിരുന്നു. മാമോദിസ മുക്കിയ പള്ളിയില്‍ വേണം എന്നെ അടക്കേണ്ടത് എന്ന്. 'രഞ്ജിത്ത് പറയുന്നു.
ഇക്കാര്യം മനസിലാക്കി താനടക്കമുള്ള ചിലര്‍ പള്ളി അധികൃതരുമായി ബന്ധപ്പെട്ടിരുന്നെന്നും രഞ്ജിത്ത് വെളിപ്പെടുത്തി. ' ആ ആഗ്രഹമാണ് ഒരു ഇടനിലക്കാരന്‍ മുഖേന വികാരിയെ അറിയിച്ച് സമ്മതത്തിനായി കാത്തുനില്‍ക്കുന്നത്.
'ഒരു കാരണവശാലം അനുവദിക്കില്ല.' എന്ന മറുപടിയില്‍ ഉറച്ചുനിന്നു വികാരിയച്ചന്‍.' രഞ്ജിത്ത് വ്യക്തമാക്കി.
അഗസ്റ്റിന്‍ തന്റെയും സുഹൃത്തുക്കളുടെയും ഒപ്പം മൂകാംബിക ക്ഷേത്രവും ശബരിമലയും സന്ദര്‍ശിച്ചിട്ടുണ്ട്. വയനാട്ടിലെ ചുണ്ടയില്‍ എന്ന സ്ഥലത്തെ സെന്റ് ജൂഡിന്റെ പള്ളിയില്‍ അയാള്‍ മെഴുകുതിരി തെളിയിച്ച് മുട്ടുകുത്തി നിറകണുകളോട് പ്രാര്‍ത്ഥിക്കുന്നത് താന്‍ കണ്ടിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ കഴുത്തിലെ സ്വര്‍ണമാല ഊരി പണയം വെക്കുന്ന സമയത്ത് അതിനൊപ്പമുള്ള കുരിശ് കറുത്ത ചരടില്‍ കോര്‍ത്ത് കഴുത്തില്‍ ധരിക്കുന്നതും താന്‍ കണ്ടിട്ടുണ്ടെന്ന് രഞ്ജിത്ത് പറയുന്നു.
അങ്ങനെയുള്ള ഒരാള്‍ക്ക് എന്തിനാണ് കുഴിമാടം നിഷേധിക്കുന്നത് എന്ന ചോദ്യം തന്റെ മനസില്‍ ഉയര്‍ന്നിരുന്നു. അതിനെ മായ്ചു കളഞ്ഞതാണ്. ഇപ്പോള്‍ പ്രിയങ്കയുടെ മുത്തശ്ശിയുടെ സംഭവം അതു വീണ്ടും ഓര്‍മ്മപ്പെടുത്തിയെന്നും രഞ്ജിത്ത് പറയുന്നു.
'സര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു എന്ന മുദ്രകുത്തിയതില്‍ ഇന്ന് ആശ്വാസം തോന്നുന്നു. കാരണം പള്ളിയില്‍ പോയതിന്റെ പേരിലോ റംസാനില്‍ ഒരു നോമ്പുനോറ്റതിന്റെ പേരിലോ എന്റെ ശവം സംസ്‌കരിക്കാന്‍ കഴിയില്ല എന്ന് കോഴിക്കോട്ടെ പൊതുശ്മശാനം നടത്തിപ്പുകാര്‍ പറയില്ല എന്നോര്‍ത്ത്…
അല്ല ഇനി പുതിയ ശിക്ഷാവിധികള്‍ ഉണ്ടാവുമോ എന്നറിയില്ല.' എന്നു കുറിച്ചാണ് രഞ്ജിത്ത് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഏക ദൈവത്തില്‍ വിശ്വസികുന്നു എന്നതാണു ക്രിസ്ത്യാനികളും ഹിന്ദുക്കളും തമ്മിലുള്ള വ്യത്യാസം. എന്നു കരുതി ശബരിമലയിലോ, മൂകാബിയിലോ പോയി എന്നത് അത്ര വലിയ കുറ്റമായി ക്രൈസ്തവ ജനത കണക്കാക്കുന്നുമില്ല. ഒരാള്‍ ജീവിത കാലത്ത് എന്തു ചെയ്തു എന്നു വിധിക്കാന്‍ പള്ളിക്കല്ല ദൈവത്തിനാണു അധികാരം.
ഈ പ്രസ്ഥാവനയില്‍ രഞ്ജിത്ത് ഹിന്ദുവായി ജനിച്ചതില്‍ അഭിമാനം കൊള്ളുന്നു. പക്ഷെ അഹിന്ദുക്കള്‍ അകത്തു വരരുതെന്നു ക്ഷേത്രങ്ങളിലെല്ലാം എഴുതി വച്ചിരിക്കുന്നത് എന്തു പുരോഗമനമാണ്? അത്ര നിക്രുഷ്ടരാണോ അഹിന്ദുക്കള്‍? അതു പോലും അനുവദിക്കാത്തവരാണു അവിശ്വാസിയെ പള്ളിയുടെ കല്ലറിയില്‍ അടക്കണമെന്നു വാദിക്കുന്നത്
It is the duty of the educated to educate the uneducated & under educated.
Like the Sun let it shine on all.
Uneducated & under educated is a potential danger to civilization.
Religion =Accumulated attitude of generations. It is a deep sediment. The more you step in it the more deep you sink.
There are few aspects to this incident.
Church; like other religious institutions is an Elite club. They have rules, by-laws past practices and so on. In fact it is run by its members and expenses too are the burden of its members. So the paid members has the right to make democratic + diplomatic decisions .
Christianity; very few practice what they preach. So regardless of being a '' member in good standing'' or not the church authorities should have honored the burial request.
The Law: {please correct if I am wrong} 1998 Panchayat Raj Rule allows lot of allowances to church authorities to honor the burial of the dead. Violations can lead to revoking Cemetery permit.
Future: Local Gov. should make provisions for public burial land. Many hang around religions afraid of incidents like burial and religion exploit it in full aspect. More and more should get out of the guilt feeling or shame feeling of buried in public Cemetery. Hope the new generation will be strong and daring to escape from the clutches of religion.