Image

എകെഎംജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിച്ച ഡിന്നര്‍ മീറ്റിംഗ് വിജയമായി

Published on 23 June, 2016
എകെഎംജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിച്ച ഡിന്നര്‍ മീറ്റിംഗ് വിജയമായി
ന്യൂയോര്‍ക്ക് എ കെഎംജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ജറീക്കോയിലെ കൊട്ടിലിയന്‍ റസ്റ്ററന്റില്‍ ജൂണ്‍ 11ന് സംഘടിപ്പിച്ച ഡിന്നര്‍ മീറ്റിംഗില്‍ നിരവധി അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു. 

പീഡിയാട്രിക് സര്‍ജറിയില്‍ റോബോട്ടിക് സര്‍ജറിയുടെ പ്രാധാന്യത്തെകുറിച്ചു ഗുഡ്്്‌സമരിറ്റന്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക് സര്‍ജറി ചീഫ് ഡോ.വിന്‍സി ജോണ്‍സ് നടത്തിയ ക്ലാസ് വളരെ വിജ്ഞാനപ്രദമായി. 

ഫ്‌ളോറിഡ മിയാമിയില്‍നടക്കുന്ന 37-ാഎ കെഎംജി കണ്‍വന്‍ഷന്റെ കിക്ക്ഓഫ്‌ദേശീയ പ്രസിഡന്റ് ഡോ.സുനില്‍ കുമാര്‍, ഭാര്യ ഡോ.വന്ദനകുമാറിനൊപ്പം നിര്‍വഹിച്ചു. 

കണ്‍വന്‍ഷന്‍ ഹൈലൈറ്റ്‌സ് ആയ മിയാമി ഫീസ്റ്റാ നൈറ്റ്, എകെഎംജി യുവഫിസിഷ്യന്‍മാരുടെ മീറ്റിംഗ്, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടിയുള്ള പോസ്റ്റര്‍ പ്രദര്‍ശനം, എകെഎംജി ഗോട് ടലന്റ്തുടങ്ങി കണ്‍വന്‍ഷന്‍ഹൈലൈറ്റ്‌സിനെകുറിച്ച#് അദ്ദേഹംവിശദീകരിച്ചു.

ജൂലൈ 14മുതല്‍ 16വരെ മിയാമിയില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷനിലേക്ക് രജിസ്റ്റര്‍ ചെയാന്‍ എല്ലാ എകെഎംജി അംഗങ്ങളോടും അദ്ദേഹംആഹ്വാനംചെയ്തു.

 എകെഎംജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഏരിയയില്‍നിന്നും 2016ല്‍പാസായ മെഡിക്കല്‍ ഗ്രാജുവേറ്റ്‌സിനെ കഴിഞ്ഞ പ്രസിഡന്റ്‌ഡോ.അലക്‌സ്‌തോമസും ഡോ.വിന്‍സിജോണ്‍സും ഡോ.സുനില്‍കുമാറും ചേര്‍ന്ന് ആദരിച്ചു. 

നമ്മുടെ സംസ്‌കാരത്തിന്റെ നന്‍മകളെ യുവതലമുറ പ്രവൃത്തി പഥത്തില്‍ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഡോ.രാമചന്ദ്രന്‍നായര്‍ ആശംസാപ്രസംഗത്തില്‍എടുത്തുപറഞ്ഞു.

 ഡോ.ബിനുചാക്കോ, ഡോ.സാബുവര്‍ഗീസ് എന്നിവര്‍ക്കൊപ്പം യംഗ് ഫിസിഷ്യന്‍ ഫോറത്തില്‍ നിന്നും ഡോ.ആന്‍ അറയ്ക്കലും പ്രോഗ്രാം കോഓര്‍ഡിനേറ്റ് ചെയ്തു. ഡോ.തോമസ് പി മാത്യുവും ഡോ. രാധാകൃഷ്ണന്‍ പാലങ്ങാടും മീറ്റിംഗില്‍ സംസാരിച്ചു.


എകെഎംജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിച്ച ഡിന്നര്‍ മീറ്റിംഗ് വിജയമായി
എകെഎംജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിച്ച ഡിന്നര്‍ മീറ്റിംഗ് വിജയമായി
എകെഎംജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിച്ച ഡിന്നര്‍ മീറ്റിംഗ് വിജയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക