Image

'അമ്മ'യുടെ തണലില്‍ നിന്നു ഫോമ ഫ്ലോറിഡാ റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റെജി ചെറിയാന്‍

സ്വന്തം ലേഖകൻ Published on 24 June, 2016
'അമ്മ'യുടെ തണലില്‍ നിന്നു ഫോമ  ഫ്ലോറിഡാ റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്  റെജി ചെറിയാന്‍
അമ്മയുടെ തണലില്‍ നിന്നു ഫോമയുടെ കരുതലിലേക്കു  പടി കടന്നു വരികയാണ് റജി ചെറിയാന്‍ . ഫോമാ ഫ്ലോറിഡാ  റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റജി ചെറിയാന് തന്റെ മാതൃ സംഘടനയുടെ കരുത്താണ് എന്നും പിന്‍ബലം. 'അറ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍, അമ്മ' യുടെ സ്ഥാപകരില്‍ ഒരാളായ റജി ചെറിയാന്‍ പ്രാദേശിക പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സമയത്താണ് അമേരിക്കന്‍ മലയാളി  സംഘടനകളുടെ സംഘടനാ ആയ ഫോമയുടെ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ 'അമ്മ 'ആവശ്യപ്പെടുന്നത്.

25 വര്‍ഷത്തെ സംഘടനാപാരമ്പര്യമാണ് റജിചെറിയാന്റെ കൈമുതല്‍ . സംഘടനാ പ്രവര്‍ത്തനം പഠിക്കുന്നത് തന്റെ അമ്മയില്‍ നിന്നു തന്നെ. പതിനാറു വര്‍ഷം കോഴ്‌ഞ്ചേരി ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റായിരുന്നു റജി ചെറിയാന്റെ അമ്മ . ജില്ലാ കൗണ്‍സില്‍ മെമ്പറും ആയിരുന്നു. അമ്മയില്‍ നിന്നു പഠിച്ച സംഘടനാ പ്രവര്‍ത്തന ബാലപാഠം അമേരിക്കയില്‍ വന്നപ്പോളും ഉപേക്ഷിച്ചില്ല.

നാട്ടില്‍ കറകളഞ്ഞ കേരളാ കൊണ്‌ഗ്രെസ്സ് പ്രവര്‍ത്തകന്‍. കെ എസ് സി യിലൂടെ രാഷ്ട്രീയ രംഗത്തേക്ക്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകുന്ന 1990 കാലഘട്ടത്തില്‍ അമേരിക്കയില്‍ എത്തി. പിന്നീട് വെസ്‌ററ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കമ്മലിറ്റി മെമ്പര്‍ ആയി. 2002 ല്‍ അറ്റലാന്റയില്‍ വന്നു. കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ മെമ്പര്‍, ഗാമാ അസ്സോസ്സിയേഷന്‍ മെമ്പര്‍, 2005 ഇല്‍ ഗാമയുടെ വൈസ് പ്രസിഡന്റ്, 2008 ല്‍ ഗാമയുടെ പ്രസിഡന്റ്. 2010 ല്‍ ഗാമയില്‍ നിന്നു പടിയിറക്കം. അങ്ങനെ ഇരുപത്തി എട്ടു പേരുമായി 'അറ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍, അമ്മ' യ്ക്കു തുടക്കം. ചിട്ടയായ പ്രവര്‍ത്തനം ,
അമ്മമാരെ പോലെ തന്നെ തന്നെ ആശ്രയിക്കുന്നവര്‍ക്ക് ആശാകിരണമായി 'അമ്മ' പ്രവര്‍ത്തിക്കുന്നു.  

ചാരിറ്റിക്ക് മാത്രം വലിയ പ്രാധാന്യം നല്‍കി മുന്നോട്ടു പോകുന്നു.ഇന്നും കാരുണ്യപദ്ധതികള്‍ക്കു മാത്രം സഹായം നല്‍കി 'അമ്മ 'എല്ലാവര്‍ക്കും മാതൃക ആകുന്നു.

ഇപ്പോള്‍ നുറോളം അംഗങ്ങള്‍ ഉള്ള അമ്മയുടെ കരുത്താണ് തന്റെയും കരുത്ത് എന്നു റജി ചെറിയാന്‍ പറയും. എല്ലാ വര്‍ഷവും അമ്മ ചാരിറ്റി പ്രവത്തനങ്ങള്‍ക്കായി നല്ലൊരു തുക മാറ്റിവച്ചു പ്രവര്‍ത്തിക്കുന്ന.

ഫൊക്കാനയില്‍  സജീവമായി നില്‍ക്കുന്ന സമയത്താണ് ഫൊക്കാനയില്‍ പിളര്‍പ്പുണ്ടാകുകയും ഫോമയുടെ രൂപീകരണവും .അപ്പോള്‍ ഫോമയിലേക്കു മാറി.

എവിടെ ആയാലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുക എന്നതാണ് റജി ചെറിയാന്റെ ലക്ഷ്യം. അധികാരത്തിലല്ല മറിച്ചു അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തു സജീവമായ ഇടപെടലുകള്‍ നടത്തുക എന്ന ഒരു ലക്ഷ്യമേ ഉള്ളു. അതുകൊണ്ടുതന്നെ ഫോമയില്‍ ഒരു സ്ഥാനവും വഹിച്ചിട്ടില്ല.എന്നാല്‍ ഇത്തവണ അമ്മയുടെയും,ഫോമാ നേതാക്കളുടെയും നിര്‍ബന്ധം മൂലം മത്സര രംഗത്തുവന്നു .

എത്തിയാല്‍ ലോക്കല്‍ അസോസിയേഷനുമായി യോജിച്ചു പ്രവര്‍ത്തിക്കുക മാത്രമല്ല ഫോമയ്ക്കു അംഗസംഘടനകളുമായി ബന്ധം ഉണ്ടാക്കിയെടുക്കുക എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. റീജിയനുകളില്‍ യുവജനതയെ ഫോമയുടെ മുഖ്യ ധാരയില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കും. റീജിയനില്‍ ഉള്ള എല്ലാ അസ്സോസിയേഷനുമായും നല്ല ബന്ധം സ്ഥാപിക്കും. ഇങ്ങനെ നിരവധി പദ്ധതിയുമായാണ് റജി ചെറിയാന്‍ മത്സരിക്കുമ്പനത്. ഈ മത്സരത്തിന് പിന്തുണയുമായി കുടുംബവും കൂടുന്നു. 

ഭാര്യ ആനി,രണ്ടു മക്കള്‍. 2003 മുതല്‍ 13 വര്‍ഷം റിയല്‍ എസ്റ്റേറ്റ് രംഗത്തു സജീവ പ്രവര്‍ത്തനം. എന്തു കൊണ്ടും ഫോമയ്ക്കു ഒരു മുതല്‍ക്കൂട്ടാണ് റജി ചെറിയാന്‍. പ്രവര്‍ത്തന പരിചയമാണ് എപ്പോഴുണ് ഒരു സംഘടനാ പ്രവര്‍ത്തകന്റെ മുതല്‍ കൂട്ട്. ഇപ്പോള്‍ ഈ കൂട്ടിനാകട്ടെ അമ്മയുടെ പിന്തുണയും
'അമ്മ'യുടെ തണലില്‍ നിന്നു ഫോമ  ഫ്ലോറിഡാ റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്  റെജി ചെറിയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക