ഫിലാഡല്‍ഫിയ, ഫിലാഡല്‍ഫിയയിലെ പ്രമുഖ സംഘടനയായ പത്തനംതിട്ട ഡിസ്ട്രിക്ട്
അസോസിയഷന്റെ പുതിയ പ്രസിഡന്റായി ഐപ്പ് ഉമ്മന്‍ മാരേട്ട് , സെക്രട്ടറിയായി രാജു
ഗീവര്‍ഗീസ് , ട്രഷറാര്‍ സാലു യോഹന്നാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി
നിലവില്‍ വന്നു .ഹണ്ടിംങ്ടണ്‍ വാലി 12 ഡഗ്‌ളസ്സ് െ്രെഡവിലുള്ള യോഹന്നാന്‍
ശങ്കരത്തിലിന്റെ വസതിയില്‍ വച്ചു കൂടിയ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്
.
സംഘടനയുടെ വൈസ് പ്രസിഡന്റായി ഡാനിയേല്‍ പി തോമസ്, ജോയിന്റ് സെക്രട്ടറിയായി
സൂസമ്മ വര്‍ഗീസ്, ജോയിന്റ് ട്രഷറാറായി ജോസ് വര്‍ഗീസ് എന്നിവരെയും തിരഞ്ഞെടുത്തു .
സംഘടനയുടെ മറ്റു ഭാരവാഹികളായി യോഹന്നാന്‍ ശങ്കരത്തില്‍ (ചാരിറ്റി & ഫണ്ട്
റേസിംഗ് ), ചെറിയാന്‍ കോശി (പിക്‌നിക്ക് കോര്‍ഡിനേറ്റര്‍) ജോണ്‍ കാപ്പില്‍ (
വെബ്‌സൈറ്റ് & എഡ്യൂക്കേഷന്‍), തോമസ് എം ജോര്‍ജ്ജ് ( ആര്‍ട്ട്‌സ് ചെയര്‍മാന്‍
), ഈശോ തോമസ് (മെമ്പര്‍ഷിപ്പ്) , രാജു ശങ്കരത്തില്‍ (പബ്ലിക് റിലേഷന്‍), ആലീസ് രാജു
(ഓഡിറ്റര്‍) രാജു വര്‍ഗീസ് (അഡ്വൈസറി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍) എന്നിവരോടൊപ്പം,
ബാബു വര്‍ഗീസ് വട്ടക്കാട്ട്, ഡാനിയേല്‍ പീറ്റര്‍, രാജന്‍ തോമസ്, തോമസ് ജോര്‍ജ്ജ് ,
തോമസ് മത്തായി എന്നിവരെ അഡ്വൈസറി ബോര്‍ഡ് മെമ്പേഴ്സായും, ജെസ്സി ഐപ്പിനെ ലേഡീസ്
വിംഗ് കോര്‍ഡിനേറ്ററായും, മോന്‍സി തോമസ് , സിബി ചെറിയാന്‍, സൂസന്‍ തോമസ് , ദയാ
കാപ്പില്‍ എന്നിവരെ ലേഡീസ് വിംഗ് മെമ്പേഴ്സായും തിരഞ്ഞെടുത്തു .ക്രിസ്റ്റഫര്‍
യോഹന്നാനാണ് യൂത്ത് വിംഗ് കോര്‍ഡിനേറ്റര്‍. കമ്മറ്റി മെമ്പേഴ്സായി ജോണ്‍
പാറയ്ക്കല്‍ , വി എസ് . മാത്യു , ബാബു തോമസ് , ഗീവര്‍ഗീസ് മത്തായി എന്നിവരും
തിരഞ്ഞെടുക്കപ്പെട്ടു.
അസോസിയേഷന്റെ വകയായി 'ലാന്‍കാസ്റ്റര്‍ ഷോ', ആമിഷ്
ടൗണ്‍ എന്നിവ കാണുവാനായി സെപ്റ്റംബര്‍ 24ന് പോകുവാന്‍ യോഗം തീരുമാനിച്ചു .
ആയതിന്റെ നടത്തിപ്പിലേക്ക് ഡാനിയേല്‍ പി തോമസിനെയും , ചെറിയാന്‍ കോശിയെയും
കോര്‍ഡിനേറ്റര്‍മാരായി യോഗം ചുമതലപ്പെടുത്തി.
വാര്‍ത്ത തയ്യാറാക്കി
അറിയിച്ചത് : പി.ഡി.എ. പബ്ലിക് റിലേഷന്‍ ഓഫീസര്‍ .