Image

ഭയം ഇല്ലായ്മ ചെയ്യുന്നതിന് ചുട്ടുപഴുത്ത കല്‍ക്കരിക്ക് മുകളിലൂടെ നടന്നവര്‍ പൊള്ളലേറ്റു ആശുപത്രിയില്‍

പി.പി.ചെറിയാന്‍ Published on 25 June, 2016
ഭയം ഇല്ലായ്മ ചെയ്യുന്നതിന് ചുട്ടുപഴുത്ത കല്‍ക്കരിക്ക് മുകളിലൂടെ നടന്നവര്‍ പൊള്ളലേറ്റു ആശുപത്രിയില്‍
ഡാളസ്: ആവേശകരമായ പ്രസംഗത്തിനൊടുവില്‍ പ്രാസംഗീകന്‍ നല്‍കിയ ആഹ്വാനത്തില്‍ ആകൃഷ്ടരായി പ്രത്യേകം തയ്യാറാക്കിയ ചുട്ടുപഴുത്ത കല്‍ക്കരി ബെഡിലൂടെ നടന്ന മുപ്പതില്‍ പരം പേര്‍ക്ക് കാല്‍പാദം മുതല്‍ മുകളിലേക്ക് പൊള്ളലേറ്റതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സുക്കാര്‍ എത്തി ആശുപത്രിയിലേക്ക് മാറ്റിയ സംഭവം ഡാളസ്സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഡാളസ് കെ ബെയ്‌ലി ഹച്ചില്‍സണ്‍ സെന്ററില്‍ മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് പലഭാഗങ്ങളില്‍ നിന്നായി ആരാധകര്‍ എത്തിചേര്‍ന്നത്.

ജൂണ്‍ 23 വ്യാഴം രാത്രി 11 മണിയോടെ ആദ്യ സെഷന്‍ അവസാനിച്ചതോടെ, മോട്ടിവേഷനല്‍ സ്പീക്കര്‍ ടോണി റോമ്പിന്‍സ് മനുഷ്യമനസ്സുകളില്‍ പതിയിരിക്കുന്ന ഭയത്തെ പുറത്താക്കുന്നതിനും, സ്വയം ശക്തി തെളിയിക്കുന്നതിനും, പ്രസംഗ പീഠനത്തിനരികെ തയ്യാറാക്കിയിരിക്കുന്ന ചുട്ടുപഴുത്ത കല്‍ക്കരിക്കു മുകളിലൂടെ നടക്കണമെന്ന ആഹ്വാനം നല്‍കി. ആവേശഭരിതരായ ശ്രോതാക്കളില്‍ നിന്നും ഓരോരുത്തരായി കല്‍ക്കരിക്കു മുകളിലൂടെ നടക്കാനാരംഭിച്ചു. നഗനപാദരായി നടന്ന പലരുടേയും പാദങ്ങളും, കാലുകളും പൊള്ളലേറ്റു വികൃതമായതോടെ ഫയര്‍ഫോഴ്‌സുക്കാര്‍ സ്ഥലത്തെത്തി. ഗുരുതരമായി പൊള്ളലേറ്റവര്‍ ഉള്‍പ്പെടെ മുപ്പതുപേരേയാണ് പ്രഥമ ചികില്‍സക്കുശേഷം ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡാളസ് ഫയര്‍ഫോഴ്‌സ് സെക്യൂ സ്‌പോക്ക്‌സ്മാന്‍ ജേസണ്‍ ഇവാന്‍സ് പറഞ്ഞു.

2012 ല്‍ കാലിഫോര്‍ണിയാ സാന്‍ഹൊസെയില്‍ നടന്ന സെമിനാറില്‍ ടോണി റോബിന്‍സിന്റെ പ്രസംഗത്തില്‍ ആവേശം ഉള്‍കൊണ്ട് ചുട്ടുപഴുത്ത കല്‍ക്കരിക്കു മുകളിലൂടെ നടന്ന 20 പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റിരുന്നു.

ഭയം ഇല്ലായ്മ ചെയ്യുന്നതിന് ചുട്ടുപഴുത്ത കല്‍ക്കരിക്ക് മുകളിലൂടെ നടന്നവര്‍ പൊള്ളലേറ്റു ആശുപത്രിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക