Image

ക്യാന്‍സര്‍ നിര്‍ണ്ണയത്തിന്‌ 'അമ്മ'യുടെ സഞ്ചരിക്കുന്ന ക്‌ളിനിക്ക്‌: ഇന്നസെന്റ്‌

Published on 26 June, 2016
ക്യാന്‍സര്‍ നിര്‍ണ്ണയത്തിന്‌ 'അമ്മ'യുടെ സഞ്ചരിക്കുന്ന ക്‌ളിനിക്ക്‌: ഇന്നസെന്റ്‌
കൊച്ചി : കേരളത്തിലെ ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ സൌജന്യമായി ക്യാന്‍സര്‍ നിര്‍ണ്ണയം നടത്തുന്നതിന്‌ താരസംഘടന അമ്മയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന ക്യാന്‍സര്‍ നിര്‍ണ്ണയ ക്‌ളിനിക്ക്‌ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന്‌ അമ്മ പ്രസിഡന്റ്‌ ഇന്നസെന്റ്‌ എംപി പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ വാര്‍ഷിക പൊതു യോഗത്തിന്‌ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇന്നസെന്റ്‌.

സാധാരണക്കാര്‍ക്കിടയില്‍ ക്യാന്‍സര്‍ രോഗം വര്‍ധിക്കുന്നതും രോഗനിര്‍ണ്ണയം വൈകുന്നതുമാണ്‌ ഇങ്ങനെ ഒരു സംരഭത്തിന്‌ തുടക്കമിടാന്‍ കാരണമെന്ന്‌ ഇന്നസെന്റ്‌ പറഞ്ഞു. താരങ്ങളില്‍ പലരും വ്യക്തിപരമായി പലരേയും സഹായിക്കാറുണ്ട്‌. താന്‍ ക്യാന്‍സര്‍രോഗ ബാധിതനായി കിടന്നപ്പോളാണ്‌ സാമ്പത്തിക പ്രയാസം മൂലം ചികിത്സ പോലും വേണ്ടെന്ന്‌ വെയ്‌ക്കുന്ന രോഗികളെ കണ്ടത്‌. പഞ്ചായത്ത്‌ ഭരണസമിതികളുമായി ബന്ധപെട്ട്‌ രോഗനിര്‍ണ്ണയ സംവിധാനം പ്രവര്‍ത്തിപ്പിക്കാനാണ്‌ പദ്ധതി. ഇതിനായി ബസുകള്‍ സജ്ജീകരിക്കും നാല്‌ മാസത്തിനുള്ളില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇന്നസെന്റ്‌ പറഞ്ഞു. 

മാമോ ഗ്രാം, പ്രോസ്റ്റേറ്റ്‌ ക്യാന്‍സര്‍ പരിശോധന തുടങ്ങിയ വിവിധ പരിശോധനകള്‍ നടത്താന്‍ കഴിയും വിധമായിരിക്കും ഈ ക്‌ളിനിക്ക്‌ തയ്യാാക്കുകയെന്ന്‌ ഇന്നസെന്റ പറഞ്ഞു. നടന്‍ സലിം കുമാര്‍ ഞായറാഴ്‌ച നടന്ന ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുക്കില്ലെന്ന്‌ അറിയിച്ചിരുന്നു. ശാരീരിക  അസ്വസ്ഥമൂലമാണ്‌ ഇത്‌. ജഗദീഷ്‌ കഴിഞ്ഞ യോഗത്തിനും എത്തിയിരുന്നില്ല. ഇതിലൊന്നും വിവദമാക്കേണ്ട കാര്യങ്ങളില്ലെയെന്നും ഇന്നസെന്റ്‌ പറഞ്ഞു. അമ്മ ഭാരവാഹികളായ മമ്മൂട്ടി, മോഹന്‍ലാല്‍, ഇടവേള ബാബു, ദിലീപ്‌, ദേവന്‍, നിവിന്‍ പോളി തുടങ്ങിയവര്‍ ഇന്നസെന്റിനോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക