Image

നല്ല അച്ഛനു പിറന്നവനായതിനാല്‍ താന്‍ അഹങ്കാരിയാണെന്നു ഗണേഷ്‌കുമാറിനു ഷിബു ബേബി ജോണിന്റെമറുപടി

Published on 26 June, 2016
നല്ല അച്ഛനു പിറന്നവനായതിനാല്‍ താന്‍ അഹങ്കാരിയാണെന്നു  ഗണേഷ്‌കുമാറിനു ഷിബു ബേബി  ജോണിന്റെമറുപടി

കൊല്ലം: മുന്‍ മന്ത്രി ഷിബു ബേബി ജോണിനെതിരെ ആരോപണമുന്നയിച്ച പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ്‌കുമാറിനു ഷിബുവിന്റെമറുപടി. ഇന്നലെ സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കാനെത്തിയപ്പോള്‍, ഷിബു ബേബി ജോണിന്റെ ചവറയിലെ തെരഞ്ഞെടുപ്പ്‌ പരാജയത്തിന്‌ കാരണം അഹങ്കാരവും അഴിമതിയുമാണെന്നു ഗണേഷ്‌ കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

 ഇതേക്കുറിച്ചു മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ്‌, തന്റെ അച്ഛന്‍ അഴിമതിക്കേസില്‍ ജയിലില്‍ പോയിട്ടില്ലെന്നും നല്ല അച്ഛനു പിറന്നവനായതിനാല്‍ അഹങ്കാരിയാണെന്ന്‌ ഗണേഷ്‌ കുമാര്‍ പറഞ്ഞത്‌ ശരിയാണെന്നും ഷിബു പറഞ്ഞത്‌.

യുഡിഎഫ്‌ സര്‍ക്കാരില്‍ ടീം സോളാറിനു സഹായം നല്‍കിയത്‌ ഗണേഷ്‌ കുമാറാണെന്നും ഷിബു ബേബി ജോണ്‍ ആരോപിച്ചു. സോളാര്‍ കേസിലേക്കു തന്നെ വലിച്ചിഴയ്‌ക്കാന്‍ സരിതയെ പ്രേരിപ്പിച്ചത്‌ മുന്‍ മന്ത്രികൂടിയായ കെ.ബി ഗണേഷ്‌ കുമാറാണെന്ന്‌ ഷിബു ബേബി ജോണ്‍ സോളാര്‍ അന്വേഷണ കമീഷന്‍ മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇതുമുതല്‍ ഇരുവരും തമ്മില്‍ പരോക്ഷമായ ആരോപണപ്രത്യാരോപണങ്ങള്‍ നിലനിന്നിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക