Image

വിദേശബാങ്കില്‍ നിന്ന് ഭാരതീയരുടെ കള്ളപ്പണം കണ്ടെടുത്തു

Published on 27 June, 2016
വിദേശബാങ്കില്‍ നിന്ന് ഭാരതീയരുടെ കള്ളപ്പണം കണ്ടെടുത്തു

ന്യൂദല്‍ഹി: വിദേശബാങ്കില്‍ നിന്ന് രണ്ടുതവണകളായി ഭാരതീയരുടെ 13,000 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടെടുത്തെന്ന് റിപ്പോര്‍ട്ട്. ഇതുവരെ പിടിച്ചെടുത്തതില്‍വച്ച് ഏറ്റവും ഉയര്‍ന്ന തുകയുടെ കള്ളപ്പണവേട്ടയാണിത്.

2011ലും 2013 ലുമായി ലഭിച്ച വിവരത്തെത്തുടര്‍ന്നായിരുന്നു ഇത്രയധികം രൂപയുടെ കള്ളപ്പണവേട്ട. ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ ഇത്തരത്തില്‍ നൂറുകണക്കിനു അക്കൗണ്ടുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

700 ഭാരതീയരുടെ വിദേശ അക്കൗണ്ടുകളില്‍ 5000 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര സംഘടന 2013ല്‍ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു രണ്ടാംഘട്ട അന്വേഷണം.

വ്യാജ അക്കൗണ്ടുകാര്‍ ഈ ഇനത്തില്‍ 5,377 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

638 ബാങ്ക് അക്കൗണ്ടുകളുടെ രേഖ ലഭിച്ചെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തവര്‍ക്കും ഭാരതത്തില്‍ സ്ഥിര താമസക്കാരല്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില്‍ 213 എണ്ണം ഇത്തരത്തിലുള്ളതാണ്.

ചില അക്കൗണ്ടുകളുടെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്താനും സാധിച്ചിട്ടില്ല. 2011 ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു കള്ളപ്പണവേട്ടയുടെ ആദ്യഘട്ടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക