Image

കര്‍ഷകതൊഴിലാളി പെന്‍ഷന്‍: മൊത്ത കുടുംബ വരുമാനം ഒരു ലക്ഷമാക്കി പരിധി വര്‍ധിപ്പിച്ചു

Published on 27 June, 2016
കര്‍ഷകതൊഴിലാളി പെന്‍ഷന്‍: മൊത്ത കുടുംബ വരുമാനം ഒരു ലക്ഷമാക്കി പരിധി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: കര്‍ഷകതൊഴിലാളി പെന്‍ഷന്‍ പദ്ധതിയുടെ പുതുക്കിയ ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഇതനുസരിച്ച് അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 11,000 രൂപയില്‍നിന്ന് 1,00,000 രൂപയാക്കി വര്‍ധിപ്പിച്ചു. കൂടാതെ വരുമാന പരിധി കണക്കാക്കുന്നതിന് കുടുംബത്തിന്റെ മുഴുവന്‍ വരുമാനവും കണക്കിലെടുക്കണമെന്നും ഭേദഗതിയില്‍ നിര്‍ദേശിക്കുന്നു. 

കര്‍ഷകതൊഴിലാളി പെന്‍ഷന്‍ ലഭിക്കുന്ന ആളിന് പെന്‍ഷനോടൊപ്പം മറ്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളില്‍ ഏതെങ്കിലും ഒന്നുകൂടി ലഭിക്കുവാന്‍ അര്‍ഹതയുണ്്ടായിരിക്കും. പെന്‍ഷന്‍ വാങ്ങുന്നയാളിന്റെ വാര്‍ഷിക വരുമാനം പെന്‍ഷന്‍ അനുവദിച്ചതിനുശേഷം ഏതെങ്കിലും സമയത്ത് ഒരു ലക്ഷം രൂപയില്‍ കവിയുകയാണെങ്കില്‍ അയാള്‍ അതിനുശേഷം പെന്‍ഷന് അര്‍ഹനല്ലാതായിത്തീരുമെന്നും ഭേദഗതിയില്‍ പറയുന്നു. 

ഈ ഭേദഗതികള്‍ ജൂണ്‍ 23ന് പ്രാബല്യത്തില്‍വന്നു. പദ്ധതിയിലെ മറ്റു വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്്ട്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക