Image

ഫാ. ഫെര്‍ഡിനാഡ് പത്രോസിന് യാത്രയയപ്പു നല്‍കി

Published on 27 June, 2016
ഫാ. ഫെര്‍ഡിനാഡ് പത്രോസിന് യാത്രയയപ്പു നല്‍കി

 അഡ്‌ലൈയ്ഡ്: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സഹവികാരിയായി മൂന്നു വര്‍ഷത്തെ സേവനത്തിനുശേഷം യാത്രയാകുന്ന ഫാ. ഫെര്‍ഡിനാഡ് പത്രോസിനെ ഇടവകാംഗങ്ങള്‍ യാത്രയയപ്പു നല്‍കി. 

ജൂണ്‍ 25നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന യോഗത്തില്‍ ട്രസ്റ്റി സജി എട്ടിമൂട്ടില്‍ മൊമെന്റോ സമ്മാനിച്ചു. തുടര്‍ന്നു വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ട്രസ്റ്റി സജി എട്ടിമൂട്ടില്‍, അള്‍ത്താര സംഘത്തെ പ്രതിനിധീകരിച്ച് ബിജു യോഹന്നാന്‍, സണ്‍ഡേ സ്‌കൂളിനെ പ്രതിനിധീകരിച്ച് ജോര്‍ജി സഖറിയ, കാത്തലിക് മൂവ്‌മെന്റിനെ പ്രതിനിധീകരിച്ച് സോഫിയ ഫെബിന്‍, യുവജനങ്ങളെ പ്രതിനിധീകരിച്ച് ക്രിസ്റ്റോ, ജിലുമോള്‍ സജി, സെക്രട്ടറി അഞ്ജു ടി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ ഹന്ന വിജു, ജിലുമോള്‍ സജി എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഫാ. ഫെര്‍ഡിനാഡ് പത്രോസ് മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ ഭാര്യ സിനി, മകന്‍ ജോണിക്കുട്ടന്‍ എന്നിവരും പങ്കെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക