Image

കടയുടെ അഞ്ചാം വാര്‍ഷികാഘോഷം: വീട് നിര്‍മ്മിച്ച് നല്‍കി

ജോസ് .എം. ജോര്‍ജ് Published on 29 June, 2016
കടയുടെ അഞ്ചാം വാര്‍ഷികാഘോഷം: വീട് നിര്‍മ്മിച്ച് നല്‍കി
മെല്‍ബണ്‍: മെല്‍ബണിലെ ടാര്‍നെറ്റില്‍ വിന്‍ഡാം ഷോപ്പിംഗ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഔവര്‍ സ്‌പൈസസ് ഉടമ റജി ഡാനിയേല്‍ തന്റെ കടയുടെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് വീട് വച്ച് നല്‍കി മാതൃകയായി.

ഇന്‍ഡ്യാക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്കും നമ്മുടെ നാട്ടിലെ വിഭവങ്ങള്‍ വില്‍പ്പന നടത്തുന്ന ശ്രീ. റജി സ്വന്തമായി വീട് ഇതുവരെ നിര്‍മ്മിച്ചിട്ടില്ല. താന്‍ വീട് വയ്ക്കുന്നതിന് മുന്‍പ് ഒരു ഭവന രഹിതന് വീട് പണിത് കൊടുക്കണം എന്ന സ്വപ്നമാണ് റജി സാക്ഷാല്‍ക്കരിച്ചത്.

കിഴുവള്ളൂര്‍ സെന്റ് ജോര്‍ജ് ഒര്‍ത്ത് ഡോക്‌സ് പള്ളി യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി സ്‌റ്റെഫിന്‍ ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരം പത്തനംതിട്ട കിഴവള്ളൂരിലെ ദമ്പതികള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.

മൂന്ന് ലക്ഷത്തിന് മുകളില്‍ രൂപ മുടക്കിയാണ് ഭവനം റജി ഒരുക്കിയത്. കൂടാതെ ഒരു നിശ്ചിത തുക സ്ഥിരമായി പാവങ്ങളുടെ ചികില്‍സാ സഹായത്തിനും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനും കടയുടെ ലാഭത്തില്‍ നിന്നും റജി ചിലവഴിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക