Image

ഇന്‍ഡ്യന്‍ യുവാക്കള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമാകണം: ഫിലിപ്പ് ചാമത്തില്‍

ബിനോയി സെബാസ്റ്റ്യന്‍ Published on 29 June, 2016
ഇന്‍ഡ്യന്‍ യുവാക്കള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമാകണം: ഫിലിപ്പ് ചാമത്തില്‍
ഡാലസ്: ഇന്‍ഡോ അമേരിക്കന്‍ വിദ്യാര്‍ത്ഥികളും യുവാക്കളും അമേരിക്കന്‍ സാമുഹ്യ സാംസ്ക്കാരിക രാഷ്ട്രീയ തലങ്ങളില്‍ സജീവമാകണമെന്ന് ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ ഫിലിപ്പ് ചാമത്തില്‍ ആഹ്വാനം ചെയ്തു.

അഗോള വിദ്യാഭ്യാസ വ്യവസായ തൊഴില്‍ രംഗങ്ങളില്‍ വ്യക്തവും ക്രിയാത്മകവുമായ വികസന ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഇന്‍ഡോ അമേരിക്കന്‍ യുവാക്കള്‍, വിശിഷ്യ, മലയാളി യുവാക്കള്‍, അമേരിക്കന്‍ രാഷ്ട്രീയ ജീവിതത്തിന്റെ നേര്‍രേഖയിലേക്കു കടന്നു വരണം. പ്രത്യേകിച്ചും പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പു പ്രോസസ് നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍. ഇന്‍ഡ്യയും അമേരിക്കയും തമ്മില്‍ വിവിധ തലങ്ങളില്‍ സഹകരണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ന് യുവാക്കള്‍ക്ക് നുൂതനസംഭാവനകള്‍ ഈ രംഗത്തു നല്‍കുവാന്‍ കഴിയുമെന്ന് അദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ജൂലൈ 7 മുതല്‍ 10 വരെ ഫ്‌ളോറിഡയിലെ മയാമിയില്‍ നടക്കുന്ന ഫോമ കണ്‍വന്‍ഷന്റെ ഭാഗമായി യുവാക്കളെ ലക്ഷ്യമിട്ടു നടത്തുന്ന അമേരിക്കന്‍ രാഷ്ട്രീയ അവലോക സെമിനാറിലേക്കും വിവിധ ചര്‍ച്ചകളിലേക്കും നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളി യുവാക്കളേയും അദേഹം ക്ഷണി­ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക