Image

ക്‌നാനായ റീജിയണില്‍ വൈദീകര്‍ക്ക് സ്ഥലം മാറ്റം

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 30 June, 2016
ക്‌നാനായ റീജിയണില്‍ വൈദീകര്‍ക്ക് സ്ഥലം മാറ്റം
ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ റീജിയണില്‍ വൈദീകര്‍ക്ക് സ്ഥലം മാറ്റം. കാലിഫോര്‍ണിയയിലെ സാന്‍ഹോസേ ഇടവകയിലെ വികാരി ഫാ. പത്രോസ് ചമ്പക്കര ക്യാനഡയിലെ ടോറോന്റോ ക്‌നാനായ മിഷന്‍ ഡയക്ടര്‍ ആയി പോകുന്ന ഒഴിവില്‍ ഡാളസ് ക്രിസ്തു രാജ ക്‌നാനായ ഇടവകയിലെ വികാരിയായി സേവനം അനുഷ്ടിച്ചുവരികായിരുന്ന ഫാ. മാത്യൂ മേലേടത്ത് സാന്‍ ഹൊസേയിലേക്ക് നിയമിതനായി. ഷിക്കാഗോ സെന്റ് മേരീസ് & സേക്രട്ട് ഹാര്‍ട്ട് ഇടവകകളില്‍ അസി. വികാരിയായി സേവനം അനുഷ്ടിച്ചുവന്ന ഫാ. ജോസ് ചിറപ്പുറത്ത് ഡാളസ് ഇടവകയില്‍ വികാരിയായി നാളെ (ജൂലൈ 1) ചാര്‍ജ്ജെടുക്കും.

റിപ്പോര്‍ട്ട് : അനില്‍ മറ്റത്തിക്കുന്നേല്‍ 
ക്‌നാനായ റീജിയണില്‍ വൈദീകര്‍ക്ക് സ്ഥലം മാറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക