Image

ഓക്‌ലാന്‍ഡില്‍ ദുക്‌റാന തിരുനാളും വിശ്വാസപരിശീലന ക്യാമ്പും

Published on 04 July, 2016
ഓക്‌ലാന്‍ഡില്‍ ദുക്‌റാന തിരുനാളും വിശ്വാസപരിശീലന ക്യാമ്പും

 ഓക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു.

ജൂലൈ മൂന്നിനു (ഞായര്‍) വൈകിട്ട് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ. ജോബിന്‍ വന്യംപറമ്പില്‍ മുഖ്യകര്‍മികത്വം വഹിച്ചു. തുടര്‍ന്നു ലദീഞ്ഞും സ്‌നേഹവിരുന്നും നടന്നു.

സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി വിശ്വാസ പരിശീലന ക്യാമ്പ് തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും നടത്തുന്നു. ജൂലൈ 11 മുതല്‍ 14 വരെ എല്ലസ്‌ലി കത്തോലിക്ക പള്ളിയിലാണ് ക്യാമ്പ്. രാവിലെ ഒന്‍പതിനു തുടങ്ങി വൈകുന്നേരം നാലിന് ക്യാമ്പ് അവസാനിക്കും. കുളത്തുവയല്‍ ചഞഇ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലാണു ക്യാമ്പ്. ഓക്‌ലാന്‍ഡ്, ഫാന്ഗരെ റീജണില്‍നിന്നുള്ള എല്ലാ കുട്ടികളും ക്യാമ്പില്‍ പങ്കെടുക്കണമെന്നു സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ജോയ് തോട്ടങ്കര അറിയിച്ചു.

സണ്‍ഡേ സ്‌കൂള്‍ ബൈബിള്‍ ക്വിസ് ഫൈനല്‍ റൗണ്ട് ജൂലൈ 24നു ഉച്ചകഴിഞ്ഞു മൂന്നിനു നടക്കും. നാഷണല്‍ ലെവല്‍ ബൈബിള്‍ ക്വിസ് ഓഗസ്റ്റ് 21നു നടക്കും. ഓക്‌ലാന്‍ഡിനു പുറമേ ഹാമില്‍ട്ടന്‍, ഫാന്‍ഗരെ, പല്‌മെര്‌സ്ടന്‍ നോര്‍ത്ത് എന്നിവിടങ്ങളില്‍ നിനുള്ള ടീമുകളും പങ്കെടുക്കും.

സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ അര്‍ധ വാര്‍ഷിക പരീഷ ജൂലൈ 17നു ഉച്ചകഴിഞ്ഞു 3.30നു നടക്കും.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക