Image

മെല്‍ബണില്‍ സങ്കീര്‍ത്തനമാല വിശ്വാസ നിറവേകി

Published on 05 July, 2016
മെല്‍ബണില്‍ സങ്കീര്‍ത്തനമാല വിശ്വാസ നിറവേകി

  മെല്‍ബണ്‍: സീറോ മലബാര്‍ സഭ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് ഇടവകയുടെ നേതൃത്വത്തില്‍ മെല്‍ബണ്‍ മെലഡീസ് അവതരിപ്പിച്ച സങ്കീര്‍ത്തനമാല വിശ്വാസികള്‍ക്ക് ഒരു നവ്യനുഭവമായി.

കിസ്തീയ ഭക്തിഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കിയ ഇമ്പമുള്ള പഴയതും പുതിയതുമായ ഗാനങ്ങള്‍ വേദിയെ ഭക്തിസാന്ദ്രമാക്കുന്നതായിരുന്നു. 

മാര്‍ തോമാശ്ലീഹായുടെ പ്രവാസത്തിന്റെ കാല്‍വയ്പും ഏഴര പള്ളിയുടെ ഉറവിടവും ടാബ്ലോയില്‍ അവതരിപ്പിച്ച് യുവാക്കള്‍ കൈയടി വാങ്ങി. തുടര്‍ന്നു വിവിധ വാര്‍ഡുകളെ പ്രതിനിധീകരിച്ച് രണ്ടര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഭക്തിസാന്ദ്രമായ ഗാനമേള അരങ്ങേറി. 

സമാപനത്തില്‍ സൗത്ത് ഈസ്റ്റിലെ യൂത്ത് മൂവ്‌മെന്റ് ടീം അവതരിപ്പിച്ച ഗാനവും തുടര്‍ഡാന്‍സും കാണികള്‍ക്ക് ഏറെ ഇമ്പം പകരുന്നതായിരുന്നു. പരിപാടികള്‍ക്ക്

വികാരി ഫാ. ഏബ്രാഹം കുന്നത്തോളിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നല്‍കി. ചടങ്ങില്‍ മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, ചാന്‍സലര്‍ റവ. ഡോ. മാത്യു കൊച്ചുപുര, ഫാ. ജോസി കിഴക്കേത്തല തുടങ്ങിയവര്‍ സംബന്ധിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക