Image

ഫോമാ ബൈലോയില്‍ മാറ്റങ്ങള്‍ വരണം: അനിയന്‍ ജോര്‍ജ്

Published on 06 July, 2016
ഫോമാ ബൈലോയില്‍ മാറ്റങ്ങള്‍ വരണം: അനിയന്‍ ജോര്‍ജ്
ഫോമായിലെ പ്രവര്‍ത്തനങ്ങള്‍ സസൂഷ്മം വീക്ഷിക്കുകയാണെന്നു സ്ഥാപക സെക്രട്ടറി അനിയന്‍ ജോര്‍ജ്. ഫോമായുടെ ഭരണഘടന ഇപ്പോള്‍ ശക്തമല്ല. നിസാര കാര്യങ്ങള്‍ പോലും പിളര്‍പ്പു വരെ കൊണ്ടെത്തിക്കാം. ഇപ്പോള്‍ അത്തരം സാധ്യതകളൊന്നുമില്ല.

ബൈലോയില്‍ ചില മാറ്റങ്ങള്‍ അടിയന്തരമായി ഉണ്ടാകണം. ഇലക്ഷന്‍ പ്രഖ്യാപിച്ചാല്‍ പിന്നെ കാര്യങ്ങല്‍ പൂര്‍ണമായും ഇലക്ഷന്‍ കമ്മീഷന്റെ നിയന്ത്രണത്തീലാവണം. എക്‌സിക്യൂട്ടിവ് പിന്നെ അതില്‍ ഇടപെടരുത്.

അതാതു സ്ഥലത്തു താമസിക്കുന്നവര്‍ വേണം അസോസിയേഷന്റെ ഡെലിഗേറ്റാകാന്‍. അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നു ഡെലിഗേറ്റായി പോകാന്‍ അഞ്ചു പേര്‍ ഇല്ലെങ്കില്‍ അവിടെ നിന്നു ഡെലിഗേറ്റ് ആവശ്യമില്ല. അതിനു പകരം മറ്റു സ്റ്റേറ്റുകളില്‍ നിന്നുള്ളവരെ വരെ ഡെലിഗേറ്റുകളായി വിടുന്നത് ശരിയല്ല.

അഡൈ്വസറി ബോര്‍ഡ് വിപുലീകരിക്കേണ്ടതുണ്ടെന്നും അനിയന്‍ ജോര്‍ജ് പറഞ്ഞു. മുന്‍ ഭാരവാഹികള്‍ ബോര്‍ഡില്‍ വരണം. അവര്‍ക്ക് കാര്യങ്ങള്‍ ചെയ്തു പരിചയമുണ്ട്. നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവര്‍ക്കു കഴിയും.

മയാമി കണ്‍ വന്‍ഷന്‍ നല്ല രീതിയില്‍ പോകുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. നഷ്ടം വരുത്താത്ത കണ്‍ വന്‍ഷനാണു വേണ്ടത്. നാട്ടില്‍ നിന്നു താരങ്ങളും നേതാക്കളുമില്ല. അതിന്റെ ഗുണവും ദോഷവും ഉണ്ട്.

ഫൊക്കാന കണ്‍ വന്‍ഷന്റെ നിറംകെടുത്തിയത് ഇലക്ഷ്ന്‍ പ്രശ്‌നത്തിലാണു. ഭരണഘടന അനുസരിച്ചു മാത്രം പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നു.

സംഘടനയുടെ നന്മ മാത്രമെ താന്‍ ലക്ഷ്യമാക്കുന്നുള്ളു. ഇലക്ഷ്‌നില്‍ ഇത്രയും വാശിയൊന്നും ആവശ്യമില്ല. താന്‍ സെക്രട്ടറിയായി ജോയ് ചെമ്മാച്ചേലിനെതിരെ മത്സരിച്ചപ്പോള്‍ പരസ്പരം ചെളി വാരിയെറിയലൊന്നും ഉണ്ടായില്ല. ജോയി ചെമ്മാച്ചേലുമായി ഇപ്പോഴും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നു.

സ്ഥാനാര്‍ഥികള്‍ വിജയവും പരാജയവും ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. വ്യക്തിപരമായ ആക്രമണമൊന്നും ശരിയല്ല. ആശയപരമായ മത്സരമാണു വേണ്ടത്

അടുത്ത തവണ പാനല്‍ സമ്പ്രദായം പൂര്‍ണമായി ഉണ്ടാവുമെന്നു കരുതണം. പാനല്‍ വരട്ടെ. തോല്‍ക്കുന്നവര്‍ അത് അംഗീകരിക്കുകയും സംഘടനയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുകയുമാണു വേണ്ടത്.
സംഘടനയാണു മുഖ്യം. ഭാരവാഹികള്‍ വന്നും പോയും ഇരിക്കും-അനിയന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി.
Join WhatsApp News
Geroge John 2016-07-06 07:38:53
ഇത്തവണത്തെ ഫോമാ തിരഞ്ഞെടുപ്പില്‍  ഇത്രയും .....
എന്നെ കണ്ടാല്‍ കിണ്ണം കട്ടതാണന്ന് തോന്നുമോ?
വായനക്കാരൻ 2016-07-06 08:50:03
"ജനിച്ചുപോയൊരു മയിക്കുമായിഞാൻ
എടുത്തുമാറ്റാൻ ആവാത്തപോൽ 
ഉറച്ചുപോയെതെൻ വായിലോപ്പോൾ 
പൊറുക്കണേ ജനങ്ങളെ തെറി വിളിച്ചീടെല്ലേ  നിങ്ങൾ "
ramesh panicker 2016-07-06 08:39:37
There was a general body meeting in Washington DC few months ago for changing the bylaws of FOMAA.  Why didn't you try to change it at that time.  And what changes you want to bring in now? And who has the guts in FOMAA to split it again? And which association to follow you guys?  Another thing you pseudo American Malayalee leaders.  The vast majority of American Malayalees are not interested in FOMAA or FOKANA.  They all know that these are useless organizations just for some people like this one to make themselves as self declared leaders, who no one cares.  The time of FOMAA and FOKANA are over and the end is not far away.  You should find new avenues to show your pictures in online news portals.
Chattai Mallapalli 2016-07-06 10:12:37
Aniyan Sir, Some suggestions I agree and some I disagree. At least this time you people are not bringing the movie stars and so many celebrities from kerala and spending lot of money for those semigods. So you people are saving huge amount. That part is good and I applaud.  Hope FOMA give 95 percent chances to local talents for dance speech, music and all other activities. But Why you say that experienced people only must compete for FOMAA positons. Whether FOMAA or FOKANA positions we do not need too much or undue experiences. FOMAA positons are not techical job like Doctors, Nurses, airline pilets etc. You are saying about silly experience. That means you want to cling on the positons again again. Some so called experinced old guards want to occupy the seats permanently even by changing "Thastikas". Take some rest my friend. Come after some years for positions or contest. Recently there was a news says you represeted pravasis infront of Pinarai Vijayan? Who authorized you for that? Which Association? Joy chammachel is in FOKANA how come he contested against him. Some people they jump in to FOKANA or FOMAA for positions. Probably that. Any way no principle for so called leaders, jumping all around. 
ഉമ്മച്ചന്‍ N Y 2016-07-06 15:28:31
BREAKING NEWS -PRESIDENT ELECTION POSTPONED BECAUSE FOKKANA WAS NOT ABLE TO ELECT A PRESIDENT.
മലയാളി കളുടെ മീറ്റിംഗില്‍  ഇനി പൊന്നാട കു  പകരം  ആലിന്റെ  തൈ  കൊടുക്കണം .
പോക്കാന  തൊട്ടു തുടങ്ങാം . ഇ മലയാളി  ഇതിനു മുന്‍ കൈ എടുക്കണം .

charummood Jose 2016-07-07 08:42:49
ഫോമായിലും ഫൊക്കാനയിലും എപ്പോഴു
കുറെ നേതാക്കൻമാർ മാത്രം തമ്മിൽ തമ്മിൽ പൊന്നാട  ഇട്ടു ഷൈൻ ചെയ്യണം . കുറെ റഷ്യട്രീയക്കാരെ , ആർക്കും വേണ്ടാത്ത സിനിമാക്കാരെ ഇറക്കുമതി ചെയ്തു  പ്രവാസികളുടെ ഡോളർ വെസ്റ്റ് ആക്കുന്നതതല്ലാതെ എന്തെകിലും പ്രവാസികൾക്ക് ചെയ്തു കൊടുത്തു കൂടെയോ
ഇവിടെ നമ്മുടെ കുട്ടികൾ ഒരുപാട് ടാലന്റഡ് ആയി ഉണ്ട്
. അവർക്കു ചാൻസ് കൊടുക്കാതെ  ആജീവനാന്തം സംഘടനയുടെ പേരിൽ കാർഡ് അടിച്ചു ഇവിടേയും കേരളത്തിലും പോയി നാട്ടുകാരുടെ പോക്കറ്റിൽ കിടക്കുന്ന പൈസ തെണ്ടി ജീവിക്കുന്നവർ  മറ്റുള്ളവർക്ക് ചാൻസ് കൊടുക്കൂ
കട്ടയും പടവും മടക്കൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക