Image

മെല്‍ബണ്‍ മൈത്രി ഓണം ടിക്കറ്റ് വില്പന ആരംഭിച്ചു

Published on 10 July, 2016
മെല്‍ബണ്‍ മൈത്രി ഓണം ടിക്കറ്റ് വില്പന ആരംഭിച്ചു

  മെല്‍ബണ്‍: മെല്‍ബണ്‍ മലയാളികളുടെ ഓണാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ടുള്ള 'ഓണവില്ല് 2016' ടിക്കറ്റ് വില്പന കഴിഞ്ഞ ദിവസം ആരംഭിച്ചു.

മെല്‍ബണ്‍ മൈത്രിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 20നാണു വിക്‌ടോറിയയിലെ ആദ്യ ഓണാഘോഷം നടക്കുന്നത്. 

മലയാളി സീനിയേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഒ. ഡേവിഡ് ആദ്യ ടിക്കറ്റ് മധുസൂദനന്‍ നായര്‍ക്കു നല്‍കി ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഇന്ത്യന്‍ മലയാളി എഡിറ്റര്‍ തിരുവല്ലം ഭാസി, മൈത്രി സെക്രട്ടറി വി. സുനില്‍ കുമാര്‍, ട്രഷറര്‍ ജോര്‍ജ് അഗസ്റ്റിന്‍, ജോ. സെക്രട്ടറി സജ്ഞയ് പരമേശ്വരന്‍, അജിത ചിറയില്‍, പ്രസന്നന്‍ നായര്‍, സുകുമാരി, വല്‍ത്സല എന്നിവര്‍ പങ്കെടുത്തു. 

നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കലാപരിപാടികള്‍, ഓണസദ്യ, വടംവലി മത്സരം എന്നിവയാണ് സ്പ്രിംഗ്‌വേല്‍ ടൗണ്‍ ഹാളില്‍ ഓണാഘോഷത്തോടെ സംഘടിപ്പിച്ചിരിക്കുന്നത്. 

വിവരങ്ങള്‍ക്ക്: 0423462494, 0497863997, 0433147235.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക