Image

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു വീസ നിഷേധിച്ചു ന്യൂസിലന്‍ഡ്

Published on 10 July, 2016
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു വീസ നിഷേധിച്ചു ന്യൂസിലന്‍ഡ്

 വെല്ലിംഗ്ടണ്‍: ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ന്യൂസിലന്‍ഡ് വീസ നിഷേധിച്ചുവെന്നു റിപ്പോര്‍ട്ട്. പല സ്ഥാപനങ്ങളിലും രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അവിടെ പഠിക്കാനല്ല വരുന്നതെന്നാണു ഇമിഗ്രേഷന്‍ ന്യൂസിലന്‍ഡ് അധികൃതര്‍ വിശ്വസിക്കുന്നതെന്നു റേഡിയോ ന്യൂസിലാന്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ 51 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തങ്ങള്‍ക്കു ലഭിച്ച പകുതിയിലധികം അപേക്ഷകളും നിരസിക്കുകയാണുണ്്ടായത്. കഴിഞ്ഞ ആറു മാസത്തെ കണക്കുകളാണിത്. അപേക്ഷിക്കുന്ന മിക്കവര്‍ക്കും പഠിക്കാന്‍ ഉദ്ദേശമില്ലെന്നോ അല്ലെങ്കില്‍ രാജ്യത്തു ജീവിക്കാനുള്ള വരുമാനമുള്ളവരല്ലെന്നോ ആണു അധികൃതരുടെ കണ്്‌ടെത്തല്‍. ഇത്തരക്കാര്‍ക്കു അനുമതി നല്കിയാല്‍ യഥാര്‍ഥ വിദ്യാര്‍ഥികള്‍ക്കു അവസരം നിഷേധിക്കപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക