സംഘടനാ രംഗത്തെ മികച്ച പാരമ്പര്യവുമായി എ.വി. വര്‍ഗീസ് ഫോമാ നാഷണല്‍ കമ്മിറ്റിയില്‍
Published on 14 July, 2016
ഫൊക്കാനയിലും തുടര്‍ന്ന് ഫോമയിലും ദീര്‍ഘകാലമായി
പ്രവര്‍ത്തിക്കുന്ന എ.വി.വറുഗീസ് (അഞ്ചേരില്‍ വറുഗീസ്) ഫോമാ നാഷണല്‍
കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ടു.
ഫോമ ന്യൂയോര്‍ക്ക് എംപയര്‍ റീജണ്‍ മുന്‍ വൈസ് പ്രസിഡന്റായഎ.വി.വറുഗീസ്
ഫോമായുടെ സ്ഥാപക നേതാക്കളിലൊരാളാണ്.വെസ്റ്റ് ചെസ്റ്റര്‍ മലയാളി
അസോസിയേഷന്റെ മുന്‍പ്രസിഡന്റായ വറുഗീസ് ന്യൂയോര്‍ക്കിലെ സാമൂഹ്യരംഗത്ത്
വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.
വടക്കേ അമേരിക്കയിലെ മാര്‍ത്തോമ്മാ സഭയുടെ ആത്മായ നേതാക്കളിലൊരാളാണ്.
ഫോമാ മയാമി കണ് വന്ഷനില് പാകപ്പിഴകള്‍ ഉണ്ടായതായും ഭാവിയില്‍ അത്
ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും വര്‍ഗീസ്
ചൂണ്ടിക്കാട്ടുന്നു. മികച്ച ഭരണ സമിതിയാണ് ഫോമക്ക് ലഭിച്ചത്. സംഘടനയെ പുതിയ
തലത്തിലേക്കുയര്ത്താന് പുതിയ നേത്രുത്വത്തിനാകും.
മലയാളി സമൂഹം നേരിടുന്ന വ്യത്യസ്ഥമായ പ്രശ്നങ്ങളില്‍ ഫോമാ സജീവ നേത്രുത്വം നല്കണമെന്നദ്ധേഹം നിര്‍ദേശിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല