Image

അഭിസാരിക (കവിത: സുധീര്‍ പണിക്കവീട്ടില്‍)

Published on 15 July, 2016
അഭിസാരിക (കവിത: സുധീര്‍ പണിക്കവീട്ടില്‍)
കുളിച്ച് കുറി തൊട്ട്
മെയ്യാസകലം പൊന്നണിഞ്ഞ്
കസവുള്ള പട്ടുടുത്ത്
കാലില്‍ കൊലുസ്സണിഞ്ഞ്
കാര്‍കൂന്തല്‍ കെട്ടിവച്ച്
കണ്‍കോണില്‍ കവിത നിറച്ച്
മേലാകെ പുളകിതയായ്
വെമ്പലാര്‍ന്ന ചുവടുകളോടെ
മധുവിറ്റും ചുണ്ടുകളോടെ
നിറയൗവ്വന കതിര്‍കുലയാട്ടി
ഏകയായ് നീ ഈ രാത്രി
ദ്രുതഗതിയില്‍ പോകുവതെങ്ങ് ?

പനിമതിമുഖിയവളപ്പോള്‍
മന്ദാക്ഷത്തോടെ ചൊല്ലി

ഏകാകിനിയല്ലല്ലോ ഞാന്‍
ധനുസ്സേന്തി ഒപ്പമൊരാളെന്‍
രക്ഷക്കായി അരികെയുണ്ട്്
പഞ്ചശരന്‍ അനംഗനെന്ന്
അറിയാത്തവരാരുണ്ടിവിടെ ?

(ഭരതമുനിയുടെ അഷ്ടനായികമാരില്‍ ഒരാള്‍, അഭിസാരി­ക)
അഭിസാരിക (കവിത: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക