Image

സ്വകാര്യ ആശുപത്രികളില്‍ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍: ആരോഗ്യ മന്ത്രി

Published on 06 February, 2012
സ്വകാര്യ ആശുപത്രികളില്‍ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍: ആരോഗ്യ മന്ത്രി
ആലപ്പുഴ: സ്വകാര്യ ആശുപത്രികളില്‍ നടക്കുന്നത്‌ മനുഷ്യത്വരഹിതമായ പ്രവൃത്തികളാണെന്ന്‌ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്‌ പ്രസ്‌താവിച്ചു. സ്വകാര്യ ആശുപത്രികളെ നിയമവ്യവസ്‌ഥയുടെ കീഴില്‍ കൊണ്ടുവരുന്നതിനു സര്‍ക്കാര്‍ നിശ്‌ചയിച്ച ഡോ. എസ്‌. ബലരാമന്‍ അധ്യക്ഷനായ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ തീരുമാനമെടുക്കും. സേവനവേതന വ്യവസ്‌ഥകളെക്കുറിച്ചു സര്‍ക്കാര്‍ വിലയിരുത്തുകയാണെന്നും മന്ത്രി പറഞ്ഞു. തുച്‌ഛമായ വേതനം നല്‍കി ജീവനക്കാരെ ദുരിതത്തിലാക്കുകയാണു സ്വകാര്യ മാനേജ്‌മെന്റുകള്‍. സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ കുറിച്ചു പഠിക്കാന്‍ കമ്മിറ്റിയെ നിശ്‌ചയിച്ചിട്ടുണ്ട്‌. മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്‌.

ആലപ്പുഴ വണ്ടാനം കോളജ്‌ ഓഫ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ആന്‍ഡ്‌ സയന്‍സിന്റെയും ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക