Image

സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ചു

Published on 06 February, 2012
സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ചു
കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 120 രൂപ ഉയര്‍ന്ന് 20,520 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ വില 2,565 രൂപയായി.

ബുധനാഴ്ച 21,040 രൂപയായിരുന്ന പവന്‍വില വ്യാഴാഴ്ച 20,640 രൂപയിലേക്ക് താഴ്‌ന്നെങ്കിലും വെള്ളിയാഴ്ച 20,800 രൂപയിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍, ശനിയാഴ്ച ഒറ്റയടിക്ക് 400 രൂപ കുറഞ്ഞ് 20,400 രൂപയിലെത്തി. ആ നിലയില്‍ നിന്നാണ് ഇപ്പോള്‍ 20,520 രൂപയായി ഉയര്‍ന്നിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) എട്ട് ഡോളര്‍ വര്‍ധിച്ച് 1,733.90 ഡോളറായിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക