Image

സത്യ ജ്വാലയോ അതൊ അഞ്ചാം പത്തിയോ?

സത്യ വിശ്വാസി Published on 18 July, 2016
സത്യ ജ്വാലയോ അതൊ അഞ്ചാം പത്തിയോ?
ബിഷപ്പുമാരെയും വൈദികരെയും തെറി പറയുന്നത് കേള്‍ക്കുന്നത് ഈയുള്ളവനു കുറച്ചു സുഖം തരുന്നതിനാല്‍ സത്യജ്വാല ഓണ്‍ ലൈന്‍ പതിപ്പിന്റെ ഒരു ആരാധകനാണു ഞാന്‍. പക്ഷെ ഓരൊ ലക്കം കഴിയും തോറും വൈദീകരെ തെറി പറയുകയല്ല, ക്രൈസ്തവ വിശ്വാസത്തെ തന്നെ ഉന്മൂലനം ചെയ്യണമെന്ന അജന്‍ഡയാണു  എന്ന തോന്നല്‍ ബലപ്പെടുന്നു.

ഈ ലക്കം (പി.ഡി.എഫ് താഴെ കാണുക) എഡിറ്റോറിയല്‍ കത്തോലിക്കാ ദേവാലയങ്ങള്‍ ആരുടേത് എന്നതു സംബന്ധിച്ച ഹൈകോടതി  വിധിയെ വിമര്‍ശിച്ചു കൊണ്ടുള്ളതാണു. ആരെങ്കിലും പള്ളി പണിതു കഴിഞ്ഞാല്‍ അത് സഭാ നിയമമായ കാനന്‍ ലോ പ്രകാരം സഭയുടേതായിത്തീരും എന്നാണു വിധി.

ഇന്ത്യന്‍ ഭരണ ഘടന പ്രകാരം ഭരിക്കപ്പെടേണ്ടതിനു പകരം വിദേശ രാജ്യമായ വത്തിക്കാന്‍ ഉണ്ടാക്കിയ നിയമം അനുസരിക്കണോ എന്നാണു ചോദ്യം. ഇതു തന്നെ ജസ്റ്റീസ് കെ.റ്റി. തോമസും പറയുന്നു.
അനുസരിക്കണമെന്നു ആരും നിര്‍ബന്ധിക്കുന്നില്ല. സഭയില്‍ നില്‍ക്ക്‌മ്പോള്‍ സഭാ നിയമം അനുസരിക്കണമെന്നാണു കോടതി പറഞ്ഞത്. ഒരു ക്ലബിലെ നിയമം അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ ആ ക്ലബ് വിട്ടു പോകണമെന്ന് കോടതി വിധി പറയുന്നു.

ആര്‍ക്കും പള്ളി നിര്‍മ്മിച്ച സ്വയം ഭരിക്കാമെങ്കില്‍ കശുള്ളവരൊക്കെ പള്ളി പണിയും. അവര്‍ അവരുടെ നിയമവും ദൈവ ശാസ്ത്രവും കൊണ്ടു വരും. അങ്ങനെ ചെയ്യാം. പക്ഷെ കത്തോലിക്കാ സഭയില്‍ നില്‍ക്കുമ്പോള്‍ അതു ചെയ്യാമോ എന്നു ചോദ്യം. പറ്റില്ല എന്നു ഉത്തരം.

ജസ്റ്റീസ് കെ.റ്റി. തോമസ് പലവട്ടം ആര്‍.എസ്.എസിനെ പുകഴ്ത്തിയിട്ടൂള്ള മാന്യ വ്യക്തിയാണു. ഭരണഘടന പ്രകാരം സഭ ഭരിക്കപ്പെടണമെന്നു അദ്ധേഹം പറയുന്നു. ഇപ്പോള്‍ ഭരണഘടനക്കു വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഭരണഘടന ഉണ്ടായത് 1950-ല്‍ ആണു. സഭ ഉണ്ടായത് 2000 വര്‍ഷം മുന്‍പും. അപ്പോ
ള്‍ അത്രയും വര്‍ഷം ചട്ടമൊന്നുമില്ലാതെ സഭ പോകണമായിരുന്നു എന്നാണോ അര്‍ഥം?

അടുത്ത ലേഖനത്തില്‍ വി. കുര്‍ബാനയില്‍ സത്താ മാറ്റം ഒന്നും ഉണ്ടാകുന്നില്ല എന്നു സമര്‍ഥിക്കുന്നു. പ്രൊട്ടസ്റ്റന്റ് വിശ്വാസികളും അതു തന്നെയാണു പറയുന്നത്. പക്ഷെ കത്തോലിക്ക വിശ്വാസമനുസരിച്ച് വി. കുര്‍ബാന യേശുവിന്റെ ശരീരവും രക്തവുമായി മാറുന്നു. വിശ്വസിക്കണമെന്നു ഒരു നിര്‍ബന്ധവുമില്ല. അതിനൊരു തെളിവ് തരാനില്ല താനും.

അടുത്ത ലേഖനം യഹോവ എന്നത് ഇസ്രയേല്‍കാര്‍ അവരുടെ അധീശ മനസസ്ഥിതി കൊണ്ടു സ്രുഷ്ടിച്ചതാണെന്നു പറയുന്നു. അവരെ മാത്രം തെരെഞ്ഞെടുക്കപ്പെട്ട ജനമായി പ്രഖ്യാപിച്ചതും ശരിയല്ല. മനുഷ്യ ബലി പോലും യഹോവ ആവശ്യപ്പെട്ടു. ചുരുക്കത്തില്‍ യഹോവ ആളത്ര ശരിയല്ല. അങ്ങനെയെങ്കില്‍ ക്രൈസ്തവ ദൈവം ആര്? കല്പനകള്‍ എന്തിനു അനുസരിക്കണം?

അടുത്തതില്‍ കോട്ടയം രൂപതയെ ചീത്ത പറയുന്നതിനോടു ലേഖകനും യോജിക്കുന്നു!

വൈദിക വ്രുത്തി മഹാപാപമാണെന്നും അതിനെ ക്രിസ്തു തന്നെ നിരോധിച്ചതുമാണെന്നു പറയുന്ന സാമുവല്‍ കൂടലിനെതിരെ ആക്രമണ ഭീഷണി ഉണ്ടായതിനെതിരെ പത്രാധിപര്‍ ജോര്‍ജ് മൂലേച്ചാലില്‍ എഴുതിരിക്കുന്നു. കൂടല്‍ സാറെ, താങ്കള്‍ അങ്ങനെ വിശ്വസിച്ചോളൂ. വേണമെങ്കില്‍ അതിനനുസ്രുതമായി ഒരു സഭ തന്നെ സ്ഥാപിച്ചോളൂ. ഞങ്ങള്‍ കുറച്ച് അന്ധകാരത്തിലൊക്കെ കഴിഞ്ഞോളാം.

ഞാറക്കലെ ആറു കന്യാസ്തിരികള്‍ സ്വത്തിനു വേണ്ടി നിയമ പോരാട്ടം നടത്തി വിജയിച്ചതാണു അടുത്തത്. ആയിക്കോളൂ. സ്വത്ത് കന്യാസ്ത്രിയുടേ നിയന്തണത്തിലായാലും വികാരിയുടെ നിയന്ത്രണത്തിലായാലും സഭയുടെ സ്വത്തല്ലേ? അതില്‍ ഇത്ര വലിയ കാര്യം എന്തിരിക്കുന്നു?

രണ്ടു മുസ്ലിംകളുടെ ലേഖനവും ഉണ്ട്. ക്രൈസ്തവ വിശ്വാസത്തിനു എതിരെ ഉണ്ടായതാണു ഇസ്ലാം. ദൈവത്തിനു അമ്മ ഉണ്ടാകാന്‍ പറ്റില്ലെന്നും മനുഷ്യാവതാരം പറ്റില്ലെന്നും ഒരാള്‍ പറയുന്നു. ആയിക്കോളു. താങ്കള്‍ അങ്ങനെ വിശ്വസിച്ചോളു. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും കന്യാമറിയത്തെ അംഗീകരിക്കുന്നില്ല.

ഇസ്ലാമിനെതിരെയും ഇതു പോലെ പല ചോദ്യങ്ങളുണ്ടെന്നു പ്രസ്തുത വ്യക്തി മനസിലാക്കട്ടെ. അപ്പോള്‍ പിന്നെ ഓരോരുത്തരുടെ വിശ്വാസം എന്നു കരുതുക. എന്നു കരുതി വിമര്‍ശിക്കരുത് എന്ന് അര്‍ഥമില്ല താനും. ഒരു ക്രൈസ്തവ പ്രസിദ്ധീകരണത്തില്‍ ഇതു വേണ്ടിയിരുന്നോ എന്നതു മാത്രമണ് ചോദ്യം.

പിന്നെയും ലേഖനങ്ങള്‍ ഉണ്ട്. സഭയേയും വൈദികരെയും കുറ്റപ്പെടുത്തുക എന്നതു മാത്രം ലക്ഷ്യം. സഭ ചെയ്യുന്നതെല്ലാം ശരിയല്ല. അതു വിമര്‍ശിക്കാം . ചില വൈദികര്‍ മോശക്കാരുണ്ട്. പക്ഷെ ബഹുഭൂരിപക്ഷവും നല്ലവരാണു. അമേരിക്കയില്‍ 40000 കത്തോലിക്ക വൈദികരില്‍ ചുരുങ്ങിയ ആളുകളാണു കുറ്റക്രുത്യങ്ങള്‍ ചെയ്യുന്നത്.
സഭയില്‍ വിശ്വാസമില്ലാത്തവര്‍ സഭയെ നന്നാക്കാന്‍ നോക്കുന്നതില്‍ അര്‍ഥമില്ല. 
Join WhatsApp News
jose antony 2016-07-25 09:47:55
കാനോന്നിയമത്തില്‍ ഭരണഘടനാവിരുദ്ധമായി എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് വത്തിക്കാന്‍ രാഷ്ട്രത്തലവനായ മാര്പ്പാ പ്പായുടേതാണ് പള്ളിവക സ്വത്തുക്കള്‍ എന്ന് കാനോന്നിയമത്തില്‍ പരാമര്ശമുണ്ട് എന്നാണ് മറുപടി. അതനുസരിച്ച് മാര്പ്പാ പ്പായുടെ പ്രതിനിധികളായ മെത്രാന്മാരും വികാരിമാരും ആ സ്വത്ത് കൈകാര്യംചെയ്യുന്നത് ഭരണഘടനാവിരുദ്ധംമാത്രമല്ല ബൈബിളിനും കേരളസഭയുടെ പാരമ്പര്യത്തിനും വിരുദ്ധവുമാണെന്നും കൂടി വ്യക്തമാക്കാനുണ്ട്. (അപ്പോസ്തലപ്രവൃത്തികള്‍ ആദ്യ അധ്യായങ്ങള്‍ വായിക്കുക). പോര്ട്ടുഗീസുകാര്വുരുന്നതുവരെയുണ്ടായിരുന്ന ആ പാരമ്പര്യം കേരളത്തിലെ യാക്കോബായ, ഓര്ത്ത്ഡോക്‌സ്, മാര്ത്തോ മ്മാ സഭകളും പിന്തുടരുന്നുണ്ട് എന്നും ഓര്മിരക്കണം. 
‘സത്യവിശ്വാസി’യോട് ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ പ്രധാനമായും വിശ്വസിക്കേണ്ടത് ക്രിസ്തുവിന്റെ വചനങ്ങളിലാണെന്നും സ്ഥാപിതതാത്പര്യങ്ങള്ക്കാെയി കള്ളരേഖകളുടെ അടിസ്ഥാനത്തില്‍ ചില സഭാനേതാക്കള്‍ പടച്ച (റവ. ഡോ. കൂടപ്പുഴയുടെ സഭാചരിത്രഗ്രന്ഥങ്ങള്‍ സഭാവിരുദ്ധമാകാനിടയില്ലല്ലോ) കാനോന്നി്യമത്തിലല്ലെന്നും വ്യക്തമാക്കുന്നു. ഏതായാലും കൂടുതല്‍ സത്യാന്വേഷികളെ ‘സത്യജ്വാല’ വായിക്കാനും സത്യജ്ഞാനികളാക്കാനും താങ്കളുടെ ലേഖനം സഹായിക്കും എന്നതിനാല്‍ ‘സത്യജ്വാല’യുടെ പ്രവര്ത്തകര്ക്ക് നന്ദി മാത്രമേയുള്ളു എന്നുകൂടി അറിയിക്കുന്നു. 
visvasi 2016-07-26 03:41:57
ദൈവത്തിനു ദേശം ഉണ്ടോ? അതെന്തു ദൈവം?
അപ്പോള്‍ ചെറിയ രജ്യത്തിനു ചെറിയ ദൈവം. വലിയ രാജ്യത്തിനു വലിയ ദൈവം. രാജ്യം ഇല്ലാതാവുമ്പോള്‍ ദൈവവും ഇല്ലാതാകും.
എന്തൊരു ചിന്ത. 
George Varghese 2016-07-26 02:26:07
നാളെ ക്രിസ്തു ഒരു വിദേശ ദൈവം ആണെന്ന് ഇക്കൂട്ടർ പറഞ്ഞേക്കും എന്നാണ് അസത്യവിശ്വാസി യുടെ കമന്റ്. വിദേശത്തു നിന്നും കയറ്റി അയച്ച ക്രിസ്തു മതവും ക്രിസ്തുവും വിദേശി അല്ല എന്നാണോ ? കൺഫ്യൂഷൻ ആയല്ലോ 
സത്യ വിശ്വാസി 2016-07-25 10:31:48
ക്രൈസ്തവ സഭകളില്‍ നിന്നു കൊണ്ട് ക്രൈസതവ വീശ്വാസത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെയാണു അഞ്ചാം പത്തികള്‍ എന്നു വിശേഷിപ്പിച്ചത്. വിശ്വാസമില്ലാത്തവര്‍ക്ക് സഭകള്‍ വിടാം. ആരും തടയുന്നില്ലല്ലൊ.
ഭരണ ഘടന ഉണ്ടാവുന്നതിനു മുന്‍പും മാര്‍പ്പാപ്പയും കാനന്‍ നിയമവും ഉണ്ടായിരുന്നു. ഒരു പള്ളിയും ഏതെങ്കിലും മാര്‍പാപ്പ സ്വന്തമാക്കിയതായോ വിറ്റ് കാശും കൊണ്ടു പോയതായോ കേട്ടിട്ടില്ല. ഇന്ത്യയിലെ ഓരൊ കാര്യവും ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരിലാണു ചെയ്യുന്നത്. എന്നു പറയുന്നതു പോലെ താത്വികമായ ഒരു കാര്യം മാത്രമാണിത്.
വത്തിക്കാന്‍ ഉണ്ടായിട്ട് ഒരു നൂറ്റാണ്ടൂ പോലും ആയില്ല. അതിനു മുന്‍പും ഈ നിയമമൊക്കെ ഉണ്ടായിരുന്നു.
നാളെ ക്രിസ്തു ഒരു വിദേശ ദൈവമാണെന്നും അതിനാല്‍ ക്രിസ്തുവില്‍ വിശ്വസിക്കാന്‍ പാടില്ലെന്നും ഇക്കൂട്ടര്‍ പറഞ്ഞെന്നിരിക്കും.
ക്രിസ്ത്യാനിയെ നന്നാക്കാനുള്ള സത്യജ്വാലയില്‍ ക്രൈസ്തവ വിശ്വാസങ്ങളെ അക്രൈസ്തവര്‍ ചോദ്യം ചെയ്തിരിക്കുനു. അതിനു വേദി ഒരുക്കിക്കൊടുത്ത മാസിക ക്രിസ്ത്യാനികളോടു മാപ്പു പറയണം. മാസിക നടത്തൂന്നവര്‍ മാനസികമായോ താത്വികമായോ ക്രിസ്തുവില്‍ വിശ്വസിക്കുന്നവരല്ലെന്നു വ്യക്തം.അങ്ങനെയുള്ളവര്‍ക്ക് എത്രയോ വഴികളുണ്ട്.

Jack Daniel 2016-07-25 12:42:34
When you are on spirit you will be able to forgive your enemies Sathyavishaasi 
JEGI 2016-07-26 14:01:35
റോമാ  സാമ്രാജ്യത്തിനു വേണ്ടി ഉണ്ടാക്കിയ ഒരു മതം ആണ് ക്രിസ്തു മതം. അതുവരെ ക്രിസ്തു വചനം പ്രചരിപ്പിക്കുന്നവർ ഉണ്ടായിരുന്നു. ഒരു മതം ആയി പ്രവർത്തിച്ചിരുന്നില്ല.  അത്കൊണ്ട് ചരിത്ര പരമായി നോക്കിയാൽ ഇതൊരു  വിദേശ മതം ആണ്. ബൈബിൾ പരമായി ചിന്തിച്ചാൽ അത് സമ്മതിച്ചു കൊടുക്കാൻ ഉള്ളിലെ വിശ്വാസി സമ്മതിക്കുകയും ഇല്ല.  കയറ്റുമതി ചെയ്യപ്പെട്ട മതം ആണ്, ഇറക്കുമതി എന്ന് പറയാൻ പറ്റില്ല   
seeker 2016-07-26 19:46:35
തിരുവിതാംകൂര്‍ രാജ്യത്തെ ജങ്ങള്‍ക്ക് ഹിന്ദു മതവും വിദേശ മതം അല്ലായിരുന്നോ? സ്ഥലം തിരിച്ചാണോ മതവും ദൈവവും? അപ്പോള്‍ തന്നെ അതു ദൈവം അല്ലെന്നു വ്യക്തം 
JEGI 2016-07-27 09:23:51
ഹിന്ദു എന്നത് ഒരു സംസ്കാരം മാത്രം ആയിരുന്നു. പിന്നീടെപ്പോഴോ ഒരു മതം ആയി എന്ന് പറയുന്നു. ദൈവങ്ങളുടെ കണക്കെടുത്താൽ മലയാളിക്ക് സ്വന്തം എന്ന് വേണമെങ്കിൽ പറയാവുന്ന ഒരു ദൈവം മാത്രമേ ഉള്ളു. ശ്രീ അയ്യപ്പൻ. ബാക്കി എല്ലാം ഇറക്കുമതി ചെയ്തതോ ചെയ്യപ്പെട്ടതോ ആണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക