Image

സി.എം.സിയുടെ കഥകള്‍ ജീവിതത്തിന്റെ നേര്‍ചിത്രങ്ങള്‍: സര്‍ഗവേദിയില്‍ ചര്‍ച്ച

മനോഹര്‍ തോമസ് Published on 19 July, 2016
സി.എം.സിയുടെ കഥകള്‍ ജീവിതത്തിന്റെ നേര്‍ചിത്രങ്ങള്‍: സര്‍ഗവേദിയില്‍ ചര്‍ച്ച
അന്തരിച്ച പ്രശസ്ത നാടകാചാര്യന്‍ കാവാലം നാരായണ പണിക്കരെ 
അനുസ്മരിച്ചുകൊണ്ടാണ് സര്‍ഗവേദി തുടങ്ങിയത് . ദൈവത്താര്‍ ,അവനവന്‍ 
കടമ്പ, ഭഗവത് ജൂഹം, മുതലായ തനതു നാടകങ്ങളിലൂടെ തന്റെ സ്ഥാനം 
ഉറപ്പിച്ച കാവാലത്തിനെ നാടകലോകത്തിന് മറക്കാന്‍ കഴിയില്ല.

ജോണ്‍ വേറ്റം എഴുതിയ  'അനുഭവ തീരങ്ങളില്‍ ' എന്ന പുസ്തകത്തിന്റെ 
പ്രകാശന കര്‍മം മനോഹര്‍ തോമസ്  ജോര്‍ജ് കൊടുകുളഞ്ഞിക്ക് പുസ്തകം കൊടുത്തു 
കൊണ്ട് നിര്‍വഹിച്ചു. ഈ പുസ്തകം അടുത്ത മാസം സര്‍ഗ്ഗവേദിയില്‍ 
വിശകലനം ചെയ്യുന്നതാണ്. സ്റ്റാറ്റന്‍ ഐലന്‍ഡ് എന്ന ഭൂവിഭാഗത്തിന്റെ 
പശ്ചാത്തലത്തില്‍  കഴിഞ്ഞ  അമ്പത് വര്‍ഷങ്ങളിലൂടെ, അനുഭവ വേദ്യമായ 
ജീവിത ചരിത്രം വേറ്റം പറയുന്നു. ഈ പുസ്തകത്തെ ഒരു ചരിത്രാഖ്യായിക 
ആയി വിശേഷിപ്പിക്കാം .

സി എം സി  എഴുതിയ  ' വെളിച്ചം വില്‍ക്കുന്നവര്‍ ' എന്ന കഥാ സമാഹാരത്തിന്റെ വിലയിരുത്തലാണ് പിന്നീട് നടന്നത്. താന്‍ കണ്ട, അറിഞ്ഞ ,
അനുഭവിച്ച,  ജീവിതത്തിന്റെ പച്ചയായ കണികകള്‍ മെനഞ്ഞാണ് സി എം സി 
കഥകള്‍ എഴുതുന്നത്. ദുരന്ത പര്യവസായി ആയ കഥകളോടാണ് അദ്ദേഹത്തിന് 
ആഭിമുഖ്യം. കൂടുതല്‍ കഥകളും അമേരിക്കന്‍ ജീവിതത്തിന്റെ നേര്‍ചിത്രങ്ങളാണ് . പുസ്തകത്തില്‍ അദ്ദേഹത്തെ കൂടുതല്‍ സ്വാധിനിച്ച ചില എഴുത്തുകാരുടെ കഥകളുടെ തര്‍ജിമയും ചേര്‍ത്തിരിക്കുന്നു . ഷോളോംഅലൈഹം തന്നെ ആയിരുന്നു സി എം സി യുടെ എന്നത്തേയും ആരാധ്യനായ എഴുത്തുകാരന്‍ .

ജോസ് കാടാപുറം സി എം സി കഥകളുടെ അന്തര്‍ധാരയെപ്പറ്റി ,ചില 
കഥകള്‍ പരാമര്‍ശിച്ചുകൊണ്ട് വ്യക്തമാക്കി. ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് 
ഒരു ഭൂമിക സൃഷ്ട്ടിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. പച്ചയായ ജീവിത 
യാഥാര്‍ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഓരോ കഥകളും .

ഡോ. എ കെ ബി  പിള്ള തന്റെ അധ്യക്ഷ പ്രസംഗത്തില്‍ അവതാരിക 
എഴുതിയ ഡോ . എം എം ബഷിറിനെ നിരാകരിച്ചുകൊണ്ടാണ് സംസാരിച്ചത്.
എങ്കിലും സി എം സി അമേരിക്കയിലെ ചെറുകഥാകൃത്തുക്കളില്‍ ഏറ്റവും 
ആദരണീയനാണെന്നു  പറയാന്‍ മറന്നില്ല. സാഹിത്യകാരന്മാര്‍  ഒറ്റകെട്ടായി 
നിന്നു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു .

വറുഗീസ് ചുങ്കത്തില്‍  'സ്വാമി '  'ഇന്നിന്റെ  മക്കള്‍' എന്നി കഥകള്‍ 
വിലയിരുത്തി. സി എം സി യുടെ കഥകള്‍ വായിക്കുമ്പോള്‍ എവിടെനിന്നോ 
' ഒരു നുറുങ്ങു വെട്ടം ' കടന്നു വരുന്ന പ്രതീതിയാണെന്ന് ഓര്‍മിപ്പിച്ചു .
 
എന്‍. മോഹനനെ പോലെ പാരമ്പര്യ മൂല്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള 
സൃഷ്ടികളാണ് സി എം സി യുടെ മുഖമുദ്ര എന്നു കെ . സി  ജയന്‍ പറഞ്ഞു. 

ഷോളോം അലൈഹിം എഴുതിയ ' The  Pair ' എന്ന കഥ '  ഇരകള്‍ ' എന്ന 
പേരില്‍ തര്‍ജിമ ചെയ്തത് ശരിയായില്ല എന്ന അഭിപ്രയം ബാബു പാറക്കല്‍ 
പറഞ്ഞു. പാറക്കല്‍ മറ്റു പല കഥകളും വിലയിരുത്തുകയും ചാക്കോച്ചന്റെ 
ഓരോ കഥകളും വായനക്കാരനെ മുറിപ്പെടുത്തുമെന്നും സൂചിപ്പിച്ചു .

ചാക്കോച്ചന്റെ സൃഷ്ടികള്‍ കഥകളല്ല , പ്രത്യുതാ  ' ജീവിതത്തിന്റെ 
പകര്‍ത്തെഴുതലുകളാണ് '  അവയ്ക്ക് മനുഷ്യ മനസ്സില്‍ മരണമില്ല . അതായിരുന്നു കെ . കെ  ജോണ്‍സണ്‍ പറഞ്ഞത് .

' നിധി ' എന്ന കഥയെ ആസ്പദമാക്കി സന്തോഷ് പാലാ വിവരിച്ചപ്പോള്‍ 
ആ തമിഴ് കുട്ടിയുടെ ' ഇനി എന്ത് എന്ന അവസ്ഥ ' ' നിലനില്‍പ്പിനായുള്ള 
നിലവിളി ' യായി ചിത്രീകരിച്ചു . ജീവിത സമസ്യകളെ , ഉദാത്തമായ  ഒരു 
പ്രതലത്തില്‍ നിന്നു കാണാനുള്ള കവിയുടെ കഴിവാണത് .

ജോര്‍ജ് ജോസഫ് , ഡോ . ഷീല , തെരേസ്സ ആന്റണി, ജോസ് 
ചെരിപുരം ,ഡോ . നന്ദകുമാര്‍, അജിത് നായര്‍ , പ്രിന്‍സ് മാര്‍ക്കോസ് , 
റീനി മമ്പലം , ത്രേസ്സ്യാമ്മ നാടാവള്ളി , എന്നിവര്‍ സി .എം സി . യുടെ 
കഥകളെ സമഗ്രമായി വിലയിരുത്തി .

സര്‍ഗ്ഗവേദിയുടെ ഈ കഥാചര്‍ച്ചയുടെ  വിജയത്തിന് ജെ . മാത്യു സാറിന്റെ 
കരുതലുകള്‍  നന്ദിയോടെ സ്മരിക്കേണ്ടിയിരിക്കുന്നു. തന്റെ കഥകളെ കുറിച്ച പഠിച്ചു വിശകലനം നടത്തിയ എല്ലാവരോടും സിഎംസി നന്ദി പറഞ്ഞ കഥാചര്‍ച്ച സമാപിച്ചു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക