Image

കുട്ടികളുടെ വിശ്വാസജീവിതത്തില്‍ മുഖ്യവഴികാട്ടി മാതാപിതാക്കള്‍: മാര്‍ പുത്തൂര്‍

Published on 21 July, 2016
കുട്ടികളുടെ വിശ്വാസജീവിതത്തില്‍ മുഖ്യവഴികാട്ടി മാതാപിതാക്കള്‍: മാര്‍ പുത്തൂര്‍

 ബ്രിസ്‌ബേന്‍: കുട്ടികളുടെ വിശ്വാസ ജീവിതത്തിന്റെ മുഖ്യവഴികാട്ടി മാതാപിതാക്കളാണെന്നു സീറോ മലബാര്‍ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍. ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ 16 കുട്ടികള്‍ക്കു പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപനവും നല്‍കി വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 

ഇടവക വികാരി ഫാ. വര്‍ഗീസ് വാവോലി തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കി. ഫാ. സാജു, ഫാ. ജോബി എന്നിവര്‍ സഹകാര്‍മികരായിരുന്നു. 

നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയ അങ്കണത്തില്‍ നടന്ന ശുശ്രൂഷകള്‍ക്കുശേഷം ആലീസ് സ്പ്രിംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും സ്‌നേഹവിരുന്നും നടന്നു. 

റിപ്പോര്‍ട്ട്: ജോളി കരുമത്തി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക