Image

സ്വര്‍ണ്ണ­വില വര്‍ദ്ധന ഇറ­ക്കു­മ­തി­യേയും ആഭ­രണ വ്യപാ­ര­ത്തേയും ശക്ത­മായി ബാധി­ച്ചു (കോര ചെറി­യാന്‍)

Published on 20 July, 2016
സ്വര്‍ണ്ണ­വില വര്‍ദ്ധന ഇറ­ക്കു­മ­തി­യേയും ആഭ­രണ വ്യപാ­ര­ത്തേയും ശക്ത­മായി ബാധി­ച്ചു (കോര ചെറി­യാന്‍)
ഫിലാ­ഡല്‍ഫിയ: സ്വര്‍ണ്ണ ഇറ­ക്കു­മതി കഴിഞ്ഞ നാലു­മാ­സ­ങ്ങ­ളില്‍ പകുതി ആയി കുറ­യു­കയും ആഭ­രണ വില്പന ഇന്‍ഡ്യന്‍ വിപ­ണി­യില്‍ പില്‍കാ­ല പ്രവ­ച­ന­ത്തിനു വിപ­രീ­ത­മായി 25 ശത­മാനം വില­ക്ക­യ­റ്റത്തെത്തുടര്‍ന്നു താഴു­കയും ചെയ്തു. സ്വര്‍ണ്ണ ഇറ­ക്കു­മ­തി­യില്‍ ചൈന­യ്ക്കു­ശേഷം രണ്ട ാം പദ­വി­യില്‍ പരി­ല­സി­യ്ക്കുന്ന ഇന്‍ഡ്യന്‍ ജനത ഇപ്പോള്‍ വില­യുടെ സ്ഥിര­തയെ സംബ­ന്ധിച്ച് ശക്ത­മായി സംശ­യി­ക്കു­ന്നു. ഒരു ശത­മാനം എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധ­ന­വില്‍ പ്രതി­ഷേ­ധി­ച്ചുള്ള സ്വര്‍ണ്ണ വ്യാപാ­രി­ക­ളുടെ സമരത്തെ ­ത്തു­ടര്‍ന്ന് ഏപ്രില്‍ മാസത്തെ ഇറ­ക്കു­മതി 67.3 ശത­മാനം, ഏക­ദേശം 19.6 ടണ്ണായി കുറഞ്ഞുപോയ­തായി ഗോള്‍ഡ് & സില്‍വര്‍ റിഫൈ­നര്‍ എം. എം. റ്റി. സി. പാംമ്പ് റിപ്പോര്‍ട്ടു ചെയ്തു.

ഉത്ത­രേ­ന്ത്യ­ന്‍ സംസ്ഥാ­ന­ങ്ങ­ളില്‍ ആയി­ര­ക­ണ­ക്കിന് ജന­ങ്ങള്‍ വില­വര്‍ദ്ധ­നയെ തുടര്‍ന്നും വര്‍ദ്ധന നില­നില്‍ക്കു­മെ­ന്നുള്ള പ്രതീ­ക്ഷ­ക്കു­റ­വു­മൂ­ലവും അണി­ഞ്ഞി­രുന്ന ആഭ­ര­ണ­ങ്ങള്‍ ഊരി വില്‍ക്കു­വാന്‍ തുട­ങ്ങി. കേന്ദ്ര­സര്‍ക്കാര്‍ ഇറ­ക്കു­മതി കുറ­യ്ക്കു­വാനും വിദേശനാണ്യം ശേഖ­രി­യ്­ക്കു­വാനും നിശ­ബ്ദ­മായി ജന­ങ്ങളെ സ്വര്‍ണ്ണാ­ഭ­രണം വില്‍ക്കു­വാന്‍ പ്രേരി­പ്പി­യ്ക്കു­ന്നു. 2015-ല്‍ 904.5 ടണ്‍ സ്വര്‍ണ്ണം ഇറ­ക്കു­മതി ചെയ്ത ഇന്‍ഡ്യ ഈ വര്‍ഷം ജൂണ്‍ 30 വരെ­യുള്ള ഓള്‍ ഇന്‍ഡ്യ ജെംസ് ജ്യൂവ­ലറി ട്രേഡ് ഫെഡ­റേ­ഷന്‍ ക­ണ­ക്ക­നു­സ­രിച്ച് വെറും 200 ടണ്‍ മാത്ര­മാണ് വിദേശ വിപ­ണി­യില്‍നിന്നും വാങ്ങി­യ­ത്.

മല­യാ­ളി­ക­ളുടെ സ്വര്‍ണ്ണാ­വേശം അനി­യ­ന്ത്രി­ത­മാ­ണ്. സകല ടി. വി. ചാന­ലു­ക­ളിലും സ്വര്‍ണ്ണക്കട­ക­ളുടെ പരസ്യം ആകര്‍ഷി­ത­മായി അവ­ത­രി­പ്പി­ക്കു­ന്നു. ഏത് വിവാ­ഹ­ച­ട­ങ്ങിനും വരനെ തിര­യുന്ന അഭി­നി­വേ­ശ­ത്തോടെ സ്വര്‍ണ്ണക്ക­ട­ക­ളുടെ പേരും അണി­യു­വാ­നു­ദ്ദേ­ശി­യ്ക്കുന്ന ആഭര­ണ­ങ്ങ­ളുടെ തൂക്കവും പകിട്ടും മാറ്റും വധു വീട്ടു­കാര്‍ കണ്ട ു­പി­ടി­യ്ക്കു­വാന്‍ ശ്രമി­യ്ക്കു­ന്നു.

ഇന്‍ഡ്യ­യിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വ്യാപാര കേന്ദ്ര­മായ മുംബൈ­യിലെ സവേരി ബസാ­റിലെ സ്വര്‍ണ്ണ വ്യാപാരം വില വര്‍ദ്ധനവിനെ തുടര്‍ന്ന് വളരെ കുറ­ഞ്ഞ­തായി ജൂവ­ലേഴ്‌സ് അസ്സോ­സി­യേ­ഷന്‍ മെമ്പര്‍ കുമാര്‍ ജെയിന്‍ പറ­യു­ന്നു. ഇന്‍ഡ്യാ­ക്കാ­രുടെ സ്വര്‍ണ്ണാഭരണ­ത്തോ­ടുള്ള കമ്പം കുറ­യു­ന്ന­തോ­ടൊപ്പം അയല്‍ രാജ്യ­മായ ലോക­ത്തിലെ ഏറ്റവുമധികം സ്വര്‍ണ്ണം ഇറ­ക്കു­മതി ചെയ്യുന്ന ചൈനാ­ക്കാ­രു­ടേയും സ്വര്‍ണ്ണാ­ഭ­ര­ണ­ത്തോ­ടുള്ള താത്പര്യം കുറ­യും. സ്വര്‍ണ്ണവില ശക്ത­മായി കുറ­യു­വാനും സാദ്ധ്യ­ത­യു­ണ്ട ്.

2013 ല്‍ സ്വര്‍ണ്ണ­വില പവന് 28059 രൂപാ­വരെ ഉയര്‍ന്ന­തി­നു­ശേഷം 2015 ല്‍ 19561 രൂപ­യായി കുത്തനെ പതി­ച്ചു. കഴിഞ്ഞ ആഴ്ച­യില്‍ സ്വര്‍ണ്ണ­വില 25600 രൂപയായി ഉയര്‍ന്നു. പിന്‍കാ­ല­ങ്ങ­ളില്‍ വ്യാപാര രംഗത്തു വില വ്യതി­യാനം സാധാ­രണമായി­രു­ന്നെ­ങ്കിലും നവ­യു­ഗ­ത്തില്‍ സ്വര്‍ണ്ണാ­ഭ­ര­ണ­ങ്ങള്‍ അണി­യു­വാ­നുള്ള പ്രവ­ണ­ത­യില്‍ അപ്ര­തീ­ക്ഷി­ത­മായി മങ്ങല്‍ ഏറ്റ­തായി പലരും കാണു­ന്നു. 2013 നു ശേഷം സ്വര്‍ണ്ണ­വില വ്യതി­യാ­ന­ങ്ങള്‍ക്ക് കൂടു­തല്‍ സൂക്ഷ്മത ആവ­ശ്യ­മാ­ണെന്നും മുന്‍കാലങ്ങളില്‍ വില അനു­ദിനം വര്‍ദ്ധി­ക്കു­മെ­ന്നുള്ള പ്രതീക്ഷ ഉണ്ട ാ­യി­രു­ന്ന­തായും മുംബൈ ബുള്ള്യന്‍ ഡീലേഴ്‌സ് ഡയ­റ­ക്ടര്‍ മുഖേഷ് കൊത്താരി മുന്ന­റി­യിപ്പ് തരു­ന്നു.

ടണ്‍കണ­ക്കിനോ കിലോ­ക­ണ­ക്കിനോ സ്വര്‍ണ്ണം ശേഖ­രിച്ചു പൂഴ്ത്തി വെച്ചി­രി­ക്കുന്ന കള്ള­പ്പ­ണ­ക്കാര്‍ സമീപ ഭാവി­യില്‍ തന്നെ വില്പ­നയ്ക്കു വേണ്ട ി പുറ­ത്തു­വ­രു­മെന്നു പല അന­ലി­സ്റ്റു­കളും പ്രവചിക്കു­ന്നു.

സ്വര്‍ണ്ണ­വില വര്‍ദ്ധന ഇറ­ക്കു­മ­തി­യേയും ആഭ­രണ വ്യപാ­ര­ത്തേയും ശക്ത­മായി ബാധി­ച്ചു (കോര ചെറി­യാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക