Image

ഡാലസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കോടിയേറി.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 22 July, 2016
ഡാലസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കോടിയേറി.
കൊപ്പേല്‍ (ടെക്‌സസ്): ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാ പുണ്യവതിയുടെ തിരുനാളിനു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ കോടിയേറി. ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശ്വാസിസമൂഹത്തെ  സാക്ഷിയാക്കി വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ കൊടിയേറ്റു നിര്‍വ്വഹിച്ചു.  വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവ തുടര്‍ന്നു ദേവാലയത്തില്‍ നടന്നു.  ഫാ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ, ഫാ. ജോണ്‍സ്റ്റി തച്ചാറ എന്നിവര്‍ കാര്‍മ്മികരായിരുന്നു.  ജൂലൈ  31നു (ഞായര്‍) വൈകുന്നേരം 4.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിന കുര്‍ബാനയ്ക്ക്  രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കാര്‍മികത്വം വഹിക്കും.


23നു (ശനി) രാവിലെ ഒന്‍പതു മുതല്‍ ദിവ്യകാരുണ്യ ആരാധന. വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാന, നൊവേന ലദീഞ്ഞ് എന്നിവയ്ക്കു ഫാ. ജോസ് ചിറപുറത്ത് കാര്‍മികത്വം വഹിക്കും. 

24 നു (ഞായര്‍) രാവിലെ ഒന്‍പതു മുതല്‍ ദിവ്യകാരുണ്യ ആരാധന. വെകുന്നേരം ആറിനു വിശുദ്ധ കുര്‍ബാന, നൊവേന ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ജോസഫ് അമ്പാട്ട് കാര്‍മികത്വം വഹിക്കും.

25നു (തിങ്കള്‍) രാവിലെ ഒന്‍പതു മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാന, നൊവേന ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. അഗസ്റ്റിന്‍ കുളപ്പുറം കാര്‍മികത്വം വഹിക്കും. 

26നു (ചൊവ്വ) രാവിലെ ഒന്‍പതു മുതല്‍ ദിവ്യകാരുണ്യ ആരാധന. വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാന, നൊവേന ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ആന്റണി പ്ലാക്കല്‍ വിസി കാര്‍മികത്വം വഹിക്കും. 

27 നു (ബുധന്‍) രാവിലെ ഒന്‍പതു മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ജോര്‍ജ് എളമ്പാശേരില്‍ കാര്‍മികത്വം വഹിക്കും. 

28നു (വ്യാഴം) രാവിലെ ഒന്‍പതു മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ഏബ്രഹാം വാവോലിമേപ്പുറത്ത് കാര്‍മികത്വം വഹിക്കും. 

29നു (വെള്ളി) രാവിലെ ഒന്‍പതു മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 6.30നു വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ലൂക്ക് കളരിക്കല്‍ എംഎസ്എഫ്എസ് കാര്‍മികത്വം വഹിക്കും. തുടര്‍ന്നു സെന്റ് അല്‍ഫോന്‍സ ഓഡിറ്റോറിയത്തില്‍ ഇടവകയിലെ കലാകാരന്മാര്‍ അണിനിരക്കുന്ന 'ബട്ടര്‍ഫ്‌ളൈസ്' അരങ്ങേറും. 

30നു (ശനി) വൈകുന്നേരം 4.30ന് ആഘോഷമായ റാസയ്ക്ക് ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ കാര്‍മികത്വം വഹിക്കും ഫാ. ജോഷി ചിറക്കല്‍ വചന സന്ദേശം നല്‍കും. തുടര്‍ന്നു നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. രാത്രി എട്ടിന് മയാമി ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള  ഉണ്ടായിരിക്കും. 

31നു (ഞായര്‍) വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് കാര്‍മികത്വം വഹിക്കും. ഫാ. തോമസ് കടുകപ്പിള്ളില്‍ വചനസന്ദേശം നല്‍കും. തുടര്‍ന്നു ആഘോഷമായ പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സ്‌നേഹവിരുന്നും നടക്കും. 

അഭിനി നൈജോ, ആഗ്‌നസ് അഗസ്റ്റിന്‍, ബീന ലിയോ, ധന്യാ പോള്‍, ലിജി സോയ്, ഫിലോ ഷാജി, റാണി റോബിന്‍, റീന റജി, റോസ് മേരി പോള്‍, ഷീന്‍ ഡെന്നി, സിജി ഡെന്നി, സില്‍വി സന്തോഷ് എന്നിവരാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസിദേന്തിമാര്‍.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, കൈക്കാരന്മാരായ അപ്പച്ചന്‍ ആലപ്പുറം, ജൂഡിഷ് മാത്യു, നൈജോ മാത്യു, പോള്‍ ആലപ്പാട്ട്, ജെജു ജോസഫ് (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൗണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും നേതൃത്വം നല്‍കും.


റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാലസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കോടിയേറി.
ഡാലസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കോടിയേറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക