Image

50 വനിതകള് പങ്കെടുക്കുന്ന തിരുവാതിര അരിസോണയില്‍ സെപ്റ്റംബര്‍ 3 ന്

മനു നായര്‍ Published on 23 July, 2016
50 വനിതകള് പങ്കെടുക്കുന്ന തിരുവാതിര അരിസോണയില്‍ സെപ്റ്റംബര്‍ 3 ന്
ഫിനിക്‌സ് : കാണികള്ക്ക് ദൃശ്യവിരുന്നൊരുക്കി അന്‍പതിലധികം അംഗനമാര് അണിനിരക്കുന്ന മഹാ തിരുവാതിര അരിസോണയില്‍ അരങ്ങേറുന്നു.  കേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് മഹാ തിരുവാതിര സംഘടിപ്പിച്ചിട്ടുള്ളത്.   2016 സെപ്റ്റംബര്‍ 3 ന് (ശനിയാഴ്ച) കാലത്തു 10 :30 ന് എ. എസ്. യൂ . പ്രെപറേറ്ററി സ്‌കൂള്‍  ഓഡിറ്റോറിയത്തില്‍ വച്ചാണ് തിരുവാതിര കളി അരങ്ങേറുന്നത്. അരിസോണയുടെ വിവിധ ഭാഗങ്ങളില് നിന്നുള്ള വിവിധ പ്രായത്തിലുള്ള  വനിതകള് പങ്കെടുക്കുന്ന തിരുവാതിരകളിക്ക്  രമ്യ അരുണ്കൃഷ്ണന്,  മഞ്ജു രാജേഷ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.  അരിസോണയില്‍ നടാടെ സംഘടിപ്പിക്കുന്ന ഈ മഹാതിരുവാതിരയുടെ ഭാഗമാകാന് മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാവരേയും സഹര്ഷം സ്വാഗതം ചെയ്യുന്നതായി സംഘാടകര് അറിയിച്ചു.  

കൂടുതല് വിവരങ്ങള്ക്ക്: www.khaaz.org  
 



50 വനിതകള് പങ്കെടുക്കുന്ന തിരുവാതിര അരിസോണയില്‍ സെപ്റ്റംബര്‍ 3 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക