Image

ഫോര്‍ട്ട് വാഷിംങ്ടണില്‍ മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ദേശീയ സമ്മേളനത്തിന് തിരിതെളിഞ്ഞു

ഏബ്രഹാം മാത്യു Published on 23 July, 2016
ഫോര്‍ട്ട് വാഷിംങ്ടണില്‍ മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ദേശീയ സമ്മേളനത്തിന് തിരിതെളിഞ്ഞു
ഫോര്‍ട്ട് വാഷിംങ്ടണ്‍. മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്തമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ 21 വ്യാഴം മുതല്‍ 24 വരെ ഞായറാഴ്ച വരെ നടക്കുന്ന മാര്‍ത്തോമ്മാ സന്നദ്ധസുവിശേഷ സംഘത്തിന്റെ 13-മത് ഡയോസിസന്‍ സമ്മേളനത്തിന് ഉജ്വല തുടക്കം. ജൂലൈ 21 വ്യാഴാഴ്ച വൈകുന്നേരം ഫോര്‍ട്ട് വാഷിംങ്ടണിലെ 1085 ക്യാമ്പ്ഹില്‍ റോഡിലെ മാര്‍ത്തോമ്മാ ചര്‍ച്ച് ഫിലദല്‍ഫിയാ ആഥിഥേയത്വം വഹിക്കുന്ന സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഭദ്രാസന എപ്പിസ്‌കോപ്പാ അഭി.ഡോ.ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പാ ഭദ്രദീപം തെളിച്ച് നിര്‍വ്വഹിച്ചു.

മാര്‍ത്തോമ്മാ സഭയിലെ പ്രസംഗകലയില്‍ ഏറെ പ്രഗല്‍ഭനായ അഭി.ഡോ.തോമസ് മാര്‍ തീത്തൂസ് എപ്പിസ്‌കോപ്പാ, ചിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ച് വികാരിയും ചിന്തകനും പ്രഗല്‍ഭനുമായ റവ. ഏബ്രഹാം സ്കറിയാ, അമേരിക്കന്‍ മലയാളികള്‍ക്ക്പ്രിയങ്കരനായ ബൈബിള്‍ പ്രസംഗകന്‍ ഡോ.വിനോ ഡാനിയേല്‍ , ബിമ്പു ഏബ്രഹാം, തോമസ് ജോര്‍ജ് (കൊച്ചി) എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും. സമ്മേളനത്തോട് അനിബന്ധിച്ചു പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം അഭി.തോമസ് മാര്‍ തീത്തൂസ് എപ്പിസ്‌കോപ്പായ്ക്ക് ആദ്യപ്രതി നല്‍കി കൊണ്ടു ഭദ്രാസന എപ്പിസ്‌കോപ്പാ അഭി.ഡോ.ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പാ നിര്‍വ്വഹിച്ചു. എംജി.തോമസ് നേതൃത്വം ന ല്‍കി പ്രസിദ്ധീകരിച്ച സുവനീര്‍ മനോഹരമായി. അമേരിക്കയിലെ വിവിധ മാര്‍ത്തോമ്മാ ദേവാലയങ്ങളില്‍ നിന്നുമായി 600 ല്‍ പരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്ന ് വികാരി റവ. റെജി തോമസ് പറഞ്ഞു. വന്നെ ത്തിയ ഏവരേയും അദ്ദേഹം സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. ഭദ്രാസന എപ്പിസ്‌കോപ്പാ അഭി.ഡോ.ഐസക് മാര്‍ പീലക്‌സിനോസ്, ഭദ്രാസന സെക്രട്ടറി.റവ. ഡെന്നി ഫിലിപ്പ് , അപ്പര്‍ ഡബ്ലിന്‍ ടൗണ്‍ഷിപ്പ് ബോര്‍ഡ് കമ്മീഷണര്‍ ഐറാ എസ് ടാക്കര്‍, കൗണ്‍സില്‍ അംഗം റോയി തോമസ്, ഡയോസിസന്‍ സെക്രട്ടറി റെജി വര്‍ഗീസ്, എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.

സുമാ ചാക്കോ കണ്‍വീനറായും സണ്ണി ഏബ്രഹാം പബ്ലിസിറ്റി ചെയര്‍മാനായും പ്രവര്‍ത്തിക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ കമ്മറ്റിയാണ് പ്രവര്‍ത്തിച്ചു വരുന്നത്. കേരളീയ രീതിയില്‍ ചട്ടയും മുണ്ടും അണിഞ്ഞ ഗായകസംഘത്തിലെ സ്ത്രീകളും, മുണ്ടും ജുബ്ബയും അണിഞ്ഞ പുരുഷന്‍മാരും പങ്കെടുത്ത ഗായകസംഘത്തിന്റെ ഗാനാലാപം ഏറെ മിഴിവേകി. ജോസ് തോമസ് ഗായകസംഘത്തിന് നേതൃത്വം നല്‍കി. സേവികമാര്‍ ഒരുക്കിയ കേരളീയ വിഭവങ്ങളുടെ രുചി പങ്കെടുത്ത ഏവര്‍ക്കും വേറിട്ട അനുഭവമായിരുന്നു. 24ന് സന്നദ്ധസുവിശേഷ സംഘത്തിന്റെ 13-മത് ഡയോസിസന്‍ സമ്മേളനത്തിന് തിരശ്ശീല വീഴും.
ഫോര്‍ട്ട് വാഷിംങ്ടണില്‍ മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ദേശീയ സമ്മേളനത്തിന് തിരിതെളിഞ്ഞുഫോര്‍ട്ട് വാഷിംങ്ടണില്‍ മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ദേശീയ സമ്മേളനത്തിന് തിരിതെളിഞ്ഞുഫോര്‍ട്ട് വാഷിംങ്ടണില്‍ മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ദേശീയ സമ്മേളനത്തിന് തിരിതെളിഞ്ഞുഫോര്‍ട്ട് വാഷിംങ്ടണില്‍ മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ദേശീയ സമ്മേളനത്തിന് തിരിതെളിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക