Image

യു.ഡി.എഫ് യോഗം മാണി ബഹിഷ്‌കരിച്ചു

Published on 25 July, 2016
യു.ഡി.എഫ് യോഗം മാണി ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന യു.ഡി.എഫ് നേതൃയോഗത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം വിട്ടു നില്‍ക്കുന്നു. .

ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട ഭിന്നതയെ തുടര്‍ന്നാണ് ബഹിഷ്‌കരണം. അതേസമയം കക്ഷി നേതാക്കളുടെ യോഗമാണ് വിളിച്ചിരിക്കുന്നതെന്നും വ്യക്തിപരമായ കാരണങ്ങളാലാണ്മാണി പങ്കെടുക്കാത്തതെന്നാണ് കേരള കോണ്‍ഗ്രസ് എം നല്‍കുന്ന വിശദീകരണം.

യോഗത്തില്‍ മാണി പങ്കെടുക്കുമെന്നാണ് നേരത്തെ യു.ഡി.എഫ് നേതൃത്വം അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നില്ലെങ്കിലും വലിയ വിമര്‍ശമാണ് ഉയര്‍ന്നത്. 

കേസില്‍ മാണിയെ മാത്രം കുടുക്കുകയായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം നേരത്തെ ആരോപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക