Image

കുഞ്ചാക്കോ, ഫഹദ്, പാര്‍വ്വതി ചിത്രം ആരംഭിച്ചു

Published on 25 July, 2016
കുഞ്ചാക്കോ, ഫഹദ്, പാര്‍വ്വതി ചിത്രം ആരംഭിച്ചു


കുഞ്ചാക്കോ ബാേബനും ഫഹദ് ഫാസിലും പാര്‍വ്വതിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പ്രശസ്ത ഫിലും എഡിറ്റര്‍ മഹേഷ് നാരായണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇറാഖിലെ അഭ്യന്തര കലഹങ്ങളില്‍ കുടുങ്ങിപ്പോകുന്ന മലയാളി നഴ്സുമാരുടെ ജീവിതത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.

കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി. ഷാജികുമാറും മഹേഷ് നാരായണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സനു വര്‍ഗീസാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക