Image

ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി ലഭിച്ചത് ഭാഗ്യമായി കരുതുന്നു ;പിണറായി വിജയന്‍

Published on 25 July, 2016
ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി ലഭിച്ചത് ഭാഗ്യമായി കരുതുന്നു ;പിണറായി വിജയന്‍

തിരുവനന്തപുരം: സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീത ഗോപിനാഥ്. ലോക സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് അവരുടെ അഭിപ്രായം ആരായുന്നതില്‍ എന്താണ് തെറ്റ്. സര്‍ക്കാര്‍ നിലപാട് വ്യക്തമായതിനാല്‍ ഒരു തരത്തിലുള്ള ആശങ്കക്കും വല്ലെന്നും  ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഹാര്‍വാഡ് സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം വകുപ്പ് മേധാവിയായിരുന്നു ഗീത ഗോപിനാഥ്.  ഗീതയെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ കടുത്ത വിമര്‍ശനം സി.പി.എം കേന്ദ്ര കമ്മിറ്റി ഉന്നയിച്ചിരുന്നു.  മന്‍മോഹന്‍ സിങി?െന്റ നേതൃത്വത്തില്‍ 1990കളില്‍ രാജ്യത്ത് നടപ്പാക്കിയ ആഗോളവല്‍ക്കരണ നയങ്ങളെയും, നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയും പിന്തുണച്ചിരുന്ന ഗീതയെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതായിരുന്നു എതിര്‍പ്പിന് കാരണം.  സാമ്പത്തിക ഉപദേഷ്ടാവ് നിയമനം പുനപരിശോധിക്കണമെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക