Image

ഗപ്പി റിലീസ് മാറ്റിവച്ചു

Published on 26 July, 2016
ഗപ്പി റിലീസ് മാറ്റിവച്ചു


ഈ മാസം 28ന് റിലീസ് തീരുമാനിച്ചിരുന്ന ഗപ്പിയുടെ റിലീസ് മാറ്റി വച്ചു. സിനിമകളുടെ സെന്‍സറിംഗിനായി ഡിജിറ്റല്‍ സിനിമാ പ്രൊജക്ഷന്‍ നല്‍കണമെന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ പുതിയ തീരുമാനമാണ് സിനിമയ്ക്ക വിനയായത്. ചിത്രം ഒാഗസ്റ്റ് അഞ്ചിനാണ് തിയേറ്ററുകളില്‍ എത്തുക. ഡിജിറ്റല്‍ സിനിമാ പ്രൊജക്ഷന്‍ കമ്പനിയായ ക്യൂബ് ആണ് നിലവില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കേഷന് വേണ്ടി പകര്‍പ്പ് ചെയ്ത് കൊടുക്കുന്നത്. ഗപ്പിക്ക് സെന്‍സറിംഗ് തീയതിയായി നല്‍കിയിരിക്കുന്നത് ഈ മാസം 28 ആണ്. ജൂലായ് 29ന് റിലീസ് ചെയ്യേണ്ട ചിത്രം തലേന്നാള്‍ സെന്‍സര്‍ ചെയ്ത് പുറത്തിറക്കുക സാങ്കേതികമായി പ്രായോഗികമല്ലെന്നതിനാലാണ് റിലീസ് ഒരാഴ്ചത്തേക്ക് നീട്ടുന്നതെന്ന് ഗപ്പിയുടെ നിര്‍മ്മാതാക്കള്‍ പറയുന്നു.

അന്‍വര്‍ റഷീദ്, രാജേഷ് പിളള, സമീര് താഹിര്‍ എന്നിവരും സഹസംവിധായകനായിരുന്ന ജോണ്‍ പോള്‍ ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗപ്പി. ഗപ്പി മീനുകളെ വളര്‍ത്തുന്ന ബാലനായി ചേതന്‍ ടൈറ്റില്‍ റോളിലെത്തുന്നു. രോഗാതുരയായ അമ്മയെ പരിപാലിക്കുന്നതും ഉപജീവനം കണ്ടെത്തുന്നതും മീന്‍ വളര്‍ത്തലിലൂടെയാണ്. ചിത്രത്തില്‍ ടൊവിനോ തോമസും ശ്രീനിവാസനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

രോഹിണി, സുധീര്‍ കരമന, ദിലീഷ് പോത്തന്‍,അലന്‍സിയര്‍ എന്നിവരും ചിത്രത്തിലുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, കലി എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന ഗിരീഷ് ഗംഗാധരനാണ് ക്യാമറ. വിഷ്ണു വിജയ് സംഗീതവും ദിലീപ് ഡെന്നീസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ഗപ്പി നിര്‍മ്മിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക