Image

ബ്രിസ്‌ബേനില്‍ കര്‍ക്കിടക വാവുബലിയും പിതൃസ്മരണയും ഓഗസ്റ്റ് രണ്ടിന്

Published on 27 July, 2016
ബ്രിസ്‌ബേനില്‍ കര്‍ക്കിടക വാവുബലിയും പിതൃസ്മരണയും ഓഗസ്റ്റ് രണ്ടിന്

   ബ്രിസ്‌ബേന്‍: ഓം ക്വീന്‍സ്‌ലാന്‍ഡ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബ്രിസ്‌ബേനില്‍ കര്‍ക്കിടക വാവു ബലി നടത്തുന്നു.

ഓഗസ്റ്റ് രണ്ടിനു രാവിലെ 10.30 മുതല്‍ ശെല്‍വ വിനായകര്‍ കോവില്‍ പൂജാരിയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. 

ക്വീന്‍സ്‌ലാന്‍ഡില്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയ ബലി തര്‍പ്പണം വിശ്വാസികളുടെ അകമഴിഞ്ഞ സഹകരണത്തോടെ വളരെ ഭംഗിയായി നടത്താന്‍ കഴിഞ്ഞു. 

എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും കൂടി നടത്തുന്ന ഈ ബലി തര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ ബ്രിസ്ബനിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്തു. ദൈവീകമായ ബലി തര്‍പ്പണത്തിനു കിട്ടുന്ന ഈ പുണ്യവസരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: രാജേഷ് 0415685462 email ohmqueensland@gmail.com

റിപ്പോര്‍ട്ട്: എ.കെ. കൃഷ്ണന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക