ദുബായ്: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 83-ാം സ്‌ഥാപക ദിനം ഗ്ലോബല്‍ വില്ലേജിലെ
ബാങ്ക് പവിലിയനില്‍ ആഘോഷിച്ചു. ഗ്ലോബല്‍ വില്ലേജ് ഡയറക്‌ടര്‍ (കമേഴ്‌സ്യല്‍
ലീസിങ്) ഖാലിദ് കര്‍മസ്‌തജി മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ പവിലിയന്‍ സിഇഒ
സുനില്‍ ഭാട്യ, ബാങ്ക് ഉദ്യോഗസ്‌ഥര്‍, ഇടപാടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്ലോബല്‍ വില്ലേജിലെ പവിലിയനില്‍ ബാങ്കിന്റെ നൂതന സേവന പദ്ധതികളെക്കുറിച്ച്
വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം തല്‍സമയം അക്കൗണ്ട് തുറക്കാനുള്ള സൗകര്യങ്ങളും
ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പപ- സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 83-ാം സ്‌ഥാപക
ദിനാഘോഷ വേളയില്‍ ഗ്ലോബല്‍ വില്ലേജിലെ ബാങ്ക് പവിലിയനില്‍ ഗ്ലോബല്‍ വില്ലേജ്
ഡയറക്‌ടര്‍ (കമേഴ്‌സ്യല്‍ ലീസിങ്) ഖാലിദ് കര്‍മസ്‌തജി ബാങ്ക് പ്രതിനിധി ജോര്‍ജ്
പോളിനൊപ്പം കേക്കു മുറിക്കുന്നു.