Image

വിദേശ നയവും വിദേ­ശ­യാ­ത്രയും (കൈരളി ന്യൂയോര്‍ക്ക്)

Published on 28 July, 2016
വിദേശ നയവും വിദേ­ശ­യാ­ത്രയും (കൈരളി ന്യൂയോര്‍ക്ക്)
പ്രധാ­ന­മന്ത്രി മോദി­യുടെ വിദേശയാത്ര, വാളരെയ­ധികം ചര്‍ച്ചാ­വി­ഷയമായരിക്കെ നമു­ക്ക­തി­ലേ­യ്‌ക്കൊന്നു കണ്ണോ­ടിക്കാം. സ്വാത­ന്ത്ര്യ ­പ്രാ­പ്തിക്കു ശേഷം ശൈശവദശ­യി­ലാ­യി­രുന്ന ഭാരതം , 66 വര്ഷ­ങ്ങള്‍ക്ക് ശേഷവും പട്ടി­ണിയും പരി­വ­ട്ടവും സന്ത­ത­ സ­ഹ­ചാരി ആണെ­ങ്കിലും മതേ­ത­ര­ത്തി­ലൂ­ന്നിയ ആ രാഷ്ട്ര­ത്തിന്റെ വളര്ച്ച അത്ഭുത പൂര്‍വ്വ­മാണ് .

ആരെ­ല്ലാ­മാണ് ഈ വിജ­യ­ത്തിനു പിന്നില്‍ ?

കോണ്‍ഗ്രസ് സര്‍ക്കാ­രിന്റെ കഴി­ഞ്ഞ­കാല പ്രവര്‍ത്ത­ന­ങ്ങളെ ബിജെ­പി-നഖ­ശി­ഖാന്തം എതിര്‍ക്കുമെങ്കിലും, യാഥാര്‍ത്ഥ്യം വള­ച്ചൊ­ടി­ക്കാന്‍ അവര്‍ക്കും സാധി­ക്കില്ല

പണ്ഡിറ്റ് ജവ­ഹര്‍ലാല്‍ നഹ­റു­, വല്ല­ഭായ് പട്ടേ­ലല്‍, അംബ്ദ്ക്ക­ര്‍, വി.കെ കൃഷ്ണമേ­നോ­ന്‍, വിജ­യ­ലക്ഷ്മി പണ്ഡിറ്റ് അങ്ങനെ ഒരു നിര  ആ രാജ്യ­ത്തിനു നല്‍കിയ മഹത്തായ സേവനം ചരിത്ര രേഖ­ക­ളില്‍ തങ്ക­ലിപികളില്‍ രേഖ­പ്പെ­ടു­ത്തി­യി­ട്ടുള്ള താണ് . അതിനെ ആര്‍ക്കും നിഷേ­ധി­ക്കാനും സാധി­ക്കി­ല്ല.

ബ്രിട്ടന്‍ ഇന്‍ഡ്യ വിട്ട­തി­നുശേഷം , കിട്ടിയ അവ­സരം മുതലാക്കാന്‍ , ഇന്‍ഡ്യ­യി­ലേക്ക് പ്രവേശിക്കാന്‍, അമേ­രി­ക്ക, കെന്നഡിയുടെ നേത്രു­ത്വ­ത്തില്‍ ഒരു ശ്രമം നടത്തി . എന്നാല്‍, എന്തു­വ­ന്നാലും ഇനിയും വിദേശാധി­പ­ത്യ­പ­ത്യ­ത്തിന് വഴങ്ങേണ്ടതില്ലന്ന തീരു­മാനം, ചേരി­ചേരാ നയ­ത്തിനു രൂപം നല്‍കി. പ്രത്യേ­കിച്ചും അകന്ന ബന്ധു­വി­നേ­ക്കാള്‍ നല്ലത്, അടുത്തുള്ള അയല്‍വാ­സി­യാണ് എന്ന തി­രി­ച്ച­റിവ് , സ്വയം പര്യാ­പ്ത­ത­യി­ലൂ­ന്നിയ കഠിന പപ­രി­ശ്രമം, പഞ്ച­വ­ത്സര പദ്ധ­തി­ , കൃഷി , വിദ്യാ­ഭ്യാസം തുട­ങ്ങിയ മേഖ­ല­ക­ള്‍ക്ക് ഊന്ന നല്‍കി­ക്കൊണ്ടുള്ള ഇന്‍ഡ്യയുടെ പ്രയാണം , അകല്‍ച്ചയും വിക­ല്ച്ച­യും, വള­ര്ച്ചയും തളര്‍ച്ചയും ഒരു പോലെ ആ രാജ്യത്തെ ത്രസിച്ചെ­ങ്കിലും ഇന്നും തള­രാതെ ഓരോ ദിവസവും മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കു­ന്നു.

സമാ­നാ­ധാ­ന­ത്തി­ലൂ­ന്നിയ, ഇന്‍ഡ്യന്‍ വിദേശ നയം എടു­ത്തു­പ­റയുമ്പോള്‍, 1959ല്‍, ചൈനക്ക് ഐക്യരാഷ് ട്രസ­ഭ­യില്‍ അംഗത്വം നല്‍കി ക്കൊണ്ട്, അവ­രുടെ വിഷയങ്ങള്‍ അവ­രുടെ സാന്നി­ധ്യത്തില്‍ ചര്‍ച്ച ചെയ്യ­ണ­മെന്ന് വാദിച്ച ആദ്യ രാഷ്ട്ര­മാ­യി­രുന്നു ഇന്‍ഡ്യ. എന്നാല്‍ അമേ­രിക്ക ഉള്‍പ്പെട്ട രാജ്യ­ങ്ങള്‍ കുമിം­ഗ്താങ്ക് ചൈനയ്ക്കാണ് ഐക്യ­രാഷ്ട്ര സഭ­യില്‍ അംഗത്വം നല്‍കി­യത് . തുടര്‍ന്ന് 1971 ല്‍ റിച്ചാര്‍ഡ് നിക്‌സന്‍ അമേ­രി­ക്കന്‍ പ്രസി­ഡന്റാ­യി­രിക്കെ, വിയറ്റനാം യുദ്ധം കൊടുമ്പി­രിക്കൊണ്ടിരിക്കെ , ഹേന്റി­കിം­സ­ഗ­രുടെ നേത്രു­ത്വ­ത്തില്‍ ചൈനയ്ക്ക് യുഎന്‍ലും സെക്യൂരിറ്റി കൗണ്‍സി­ലിലും അംഗത്വം നല്‍കാന്‍ തീരു­മാ­നിച്ചു . അങ്ങനെ 1959 ല്‍ ഇന്‍ഡ്യ മുമ്പോട്ട് വെച്ച അഭി­പ്രായം  വര്‍ഷ­ങ്ങള്‍ക്ക് ശേഷം ഹെന്റി കിസിം­ഗ­രുടെ വിദേശ നയ വിജ­യ­മായി പ്രഘോഷിച്ചു കൊണ്ട എല്ലാ­വരും കയ്യടിച്ചു.

എന്നാല്‍ ഈ ആശയം ആരാണ് ആദ്യം മുന്നോട്ട്‌വെച്ച തെന്ന്, പറ­യാനോ സൂചിപ്പി ക്കാനോ ആരും മുതിര്‍ന്നി­ല്ല..

ഇന്‍ഡ്യ­യോ­ടൊപ്പം സ്വാതന്ത്ര്യം പ്രാപിച്ച, പാക്കി­സ്ഥാന്‍ അമേ­രി­ക്ക­യുടെ വാക്കു­കള്‍ക്ക് വഴങ്ങി തീവ്ര­വാ­ദി­ക­ളുടെ പ്രഭവ കേമ്പ്ര­മായി മാറി­. അങ്ങനെ എല്ലാ­ത­ല­ങ്ങ­ളിലും ചേരി­ചേരാ നയ­ത്തി­ലു­റ­ച്ചു നിന്ന്‌കൊ് തങ്ങ­ളു­ടേ­തായ കാഴ്ച­പ്പാ­ടു­കള്‍ ലോക സമ­ക്ഷത്ത് സമര്‍പ്പി­ക്കാന്‍ ഇന്‍ഡ്യക്ക് കഴി­ഞ്ഞി­ട്ടുണ്ട് . ജന­സംഘത്തിന്റെ നേത്രു­ത്വ­ത്തി­ലും, വി പി­സിം­ഗ്, മൊറാര്‍ജി തുട­ങ്ങിയ പ്രതിപക്ഷ നിര­ക­ളുടെ ഭരണ സമയത്തും ഇന്‍ഡ്യ­യുടെ വിദേശ നയത്തില്‍ കാത­ലായ മാറ്റം വരു­ത്താന്‍ ആരും തയ്യാ­റാ­യി­ല്ല. ചേരി­ചേരാ നയം കെട്ട­ട­ങ്ങിയെങ്കിലും, സൂപ്പര്‍ പവ­റു­ക­ളോടു ള്ള ഇന്‍ഡ്യ­യുടെ നയ­ത്തില്‍ കാര്യ­മായ മാറ്റവും സംഭ­വി­ച്ചി­ല്ല.

എന്നാല്‍ ഇപ്പോള്‍ ഭരണം കയ്യാ­ളുന്ന ബിജെ­പി­യുടെ വിദേശനയം അല്പം പടി­ഞ്ഞാ­റന്‍ ചായ്വാ­ണെന്നാണ് വില­യി­രുത്തല്‍. അയല്‍ രാജ്യ ങ്ങളായ റഷ്യ, ചൈന - ഇന്‍ഡ്യ­യുടെ ഈ നീക്കത്തെ മുന്‍വി­ധി­യോ­ടെ­യാണ് വീക്ഷി ക്കുന്നത് . അമേ­രി­ക്ക­യോ­ടൊത്ത് ചൈന­യ്‌ക്കെ­തിരെ സൗത്ത് സീ പെട്രോ­ളിംഗില്‍ സഹ­ക­രിക്കും എന്ന വാര്‍ത്തയും ഇവ­രില്‍ , ആശങ്ക വളര്‍ത്തു­ന്നുണ്ട്. പാക്കി­സ്ഥാ­നു­മായി ചങ്ങാത്തം കൂടാ­നുള്ള നീക്ക­ങ്ങള്‍ പല തവണ പാളി­ക്ക­ഴി­ഞ്ഞു. ഈ വില കുറഞ്ഞ നീക്ക­ങ്ങള്‍ക്കെല്ലാം കാരണം, മൂല­ധന കമ്പോ­ള­മാ­ണ്. അതിന്റെ ഭാഗ­മാണ് അദ്ദേ­ഹ­ത്തിന്റെ വിദേശ യാത്ര. പക്ഷെ ഈവക പൊടി­ക്കൈക­ളൊന്നും, മൂല­ധന നിക്ഷേ­പ­ക­രില്‍ വില­പ്പോ­കില്ല. അതാണ് യാഥാര്‍ത്ഥ്യം.

ഇന്‍ഡ്യ പിന്തു­ടര്‍ന്നു പോന്ന വ്യവ­സ്ഥാ­പി­ത­മായ നയ­തന്ത്രബന്ധ­ങ്ങ­ളാണ്, എന്നും ഇന്‍ഡ്യക്ക് യോജി­ച്ച­ത്. അതി­ലു­റച്ചു നിന്നു­കൊണ്ട് കാലോ ചിത­മായി മാറ്റ­ങ്ങള്‍ - അതായിക്കണം ഇന്‍ഡ്യ­യുടെ ലക്ഷ്യം.

ഇന്‍ഡ്യ ഇന്ന് അഭി­മു­ഖീ­ക­രിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴി­ലി­ല്ലാ­യ്മ­യാണ് . ആകെ ജന­സം­ഖ്യ­യുടെ അറു­പതു ശത­മാനം 30 വയ­സ്സില്‍ താഴെ യുള്ള ചെറു­പ്പ­ക്കാ­രാണ് . ഇവ­രില്‍ ഒരു വിഭാഗം സ്വയം തൊഴില്‍ കണ്‌ടെത്തു­മെ­ങ്കിലും, നല്ലൊരു ശത­മാനം ഡിഗ്രിയും കയ്യി­ലേന്തി നട­ക്കേണ്ട സാഹ ചര്യം, ഭയാ­ന­ക­മാണ് . ഈ ചുറ്റു­പാ­ടിനെ എങ്ങനെ അഭി മുഖീ­ക­രിക്കും ? ഈ വലിയ പ്രശ്‌നത്തെ സമയ ബന്ധി­തമായി നേരി­ട്ടി­ല്ലെ­ങ്കില്‍ അഭ്യസ്ഥ വിദ്യര്‍ ടെറ­റി­സ്റ്റായി മാറാ­നുള്ള സാധ്യ­തയും തള്ളി­ക്ക­ള­യാനാ കില്ല. എന്നാല്‍ അഭി­മാനം വിറ്റ് വിദേ­ശ­കു­ത്ത­ക­കളെ അഴിഞ്ഞാ ടാനും അനു­വ­ദി­ക്ക­രു­ത്.

വിദേശ മൂല­ധനം -മുന്‍ സര്‍ക്കാ­രു­കള്‍ക്ക് മന­സ്സി­ലാ­ക്കാന്‍ സാധി­ക്കാത്ത ഒരു തിയറി അല്ല. അതേ­സ­മ­യം- കോണ്‍ഗ്രസ് സര്‍ക്കാ­രു­കള്‍ക്കൊ, വാജ്‌പേ­യുടെ നേതൃത്വ വന്ന ജന­സംഘ സര്‍ക്കാ­രിനൊ വിദേശ മുതല്‍മു­ട­ക്കിനെ അര്‍ഹി­ക്കുന്ന വിധ­ത്തില്‍ ആകര്‍ഷിക്കാന്‍ സാധി­ച്ചി­ല്ല. കാരണം ആ സര്‍ക്കാ­രു­കളെല്ലാം കൂട്ടു മന്ത്രി­സ­ഭ­ക­ളായി രുന്നു . ബംഗാ­ളിലെ മമദ തന്നെ ഒരു വലിയ ഉദാ­ഹ­ര­ണ­മാ­ണ്. മന്മോ­ഹന്‍ സിംഗ്-­ഭ­രണ സമ­യത്ത് റെയില്‍വെയും , മറ്റു ഇന്‍ഫ്രാസ്ട്രക്ട­ചറും നൂറു ശത­മാനം വിദേശ മുതല്‍ മുട­ക്ക് അനു­വ­ദി­ക്കും എന്ന തീരു­മാനം കൈക്കൊണ്ടപ്പോള്‍ മന്ത്രി­സഭ വലി­ച്ചി­ടാന്‍ പോലും ആ ചെറിയ ചന്താഗതിക്കാരി, മമത തയ്യാ­റായി !!

2005ല്‍ ആഗോ­ള­വ­ത്ക്ക­രണം അംഗീ­ക­രി­ച്ചു കഴിഞ്ഞ്തിനു ശേഷം പല രാജ്യങ്ങളും അതി­ലൂടെ നേട്ട­ങ്ങള്‍ കര­സ്ഥ­മാ­ക്കി. പ്രത്യേ­കിച്ചും ചൈന . എന്നാ ല്‍ ഇന്‍ഡ്യ­യില്‍, ലിബ്ര­ലൈ­സേ­ഷന്റെ ഉപ­ജ്ഞാ­താവ് ഡോ. മന്മോ­ഹന്‍ സിംഗ് ആണെ­ങ്കിലും,,വിദേശ മൂല­ധനം, ഒരു പരി­ധിയില്‍ കൂടു­തല്‍ ആകര്‍ ഷിക്കാന്‍ സാധി­ച്ചി­ല്ല- കാരണം കൂട്ടു മന്തി­സ­ഭ­ തന്നെ. എല്ലാ­വരും നേതാക്കന്മാ­രാ­യി­രിക്കെ പുരോ­ഗ­മന ആശ­യ­ങ്ങള്‍ക്ക് സ്ഥാന­മില്ല.

പ്രധാ­ന­മ­ന്ത്രി നരേന്ദ്ര മോദി യുടെ സ്ഥിതി മറി­ച്ചാണ്. നല്ലൊരു ഭൂരി­പക്ഷമുണ്ടായിരിക്കെ, രാജ്യ­താല്‍പര്യം മുന്‍നിര്‍ത്തി അദ്ദേ­ഹ­ത്തിനു പ്രവര്‍ത്തിക്കാന്‍ സാധിക്കും.

പ്രധാ­ന­മ­ന്ത്രി­യുടെ വിദേശയാത്ര തീര്‍ത്തും നിരാ­ശാ­ജ­നക മാണെന്ന് പ്രസ്താ­വി­ക്കാന്‍ സാധ്യ­മ­ല്ല. അമേ­രിക്ക 40 ബില്യന്‍ അടുത്ത 5 വര്‍ഷത്തിനകം ഇന്‍വസ്റ്റ് ചെയ്യുമെന്ന് പറ­യ­പ്പെ­ടുന്നു. എന്നാല്‍ ഡിഫന്‍സില്‍ 100 ശത­മാനം മുതല്‍ മുടക്ക് അനു­വ­ദി­ക്കുമെന്ന നീക്കത്തെ മുന്‍ ഡിഫന്‍സ് മന്ത്രി പാടെ എതിര്‍ക്കു­ന്നു. കാരണം, മൂല­ധനം മുട­ക്കാന്‍ താല്‍പ­രി­യമു ള്ളവര്‍ക്ക് ഇന്‍ഡ്യുടെ അഘണ് ഡതയെ ബാധി­ക്കാത്ത തല­ങ്ങള്‍ വേണം നല്‍കാന്‍ . അവിടെ ആണ് ഭരണ കാര്യ­ക്ഷ­മ­ത..

വിദേശ യാത്ര­കൊണ്ട് മാത്രം മൂല­ധനം വരു­മെന്ന് ചിന്തിക്കുന്നതും തെറ്റ് .

കാരണം, മറ്റു പല കാര്യങ്ങളിലും ഇന്‍ഡ്യ പിന്നോക്കം പൊയ്‌ക്കൊണ്ടിരി­ക്കുന്നു.­ ഉദാ­ഹ­ര­ണ­ത്തിന് മതേ­ത­ര­ത്വ­ത്തിനു തുരങ്കം വെയ്ക്കുന്ന പ്രവ­ണ­ത­കള്‍ അണി കളില്‍ വര്‍ദ്ധിച്ചു വരുന്നു . ബജി­രംഗ്ദള്‍ വിശ്വഹിന്ദു പരി­ഷത്ത് തുട­ങ്ങിയ ജീവി­ക­ളുടെ പ്രവര്‍ത്തനം ഐ.എ­സ്.ഐയുമായി തുലനം ചെയ്യു­ന്നതിലും തെറ്റില്ല !! . ഇതെല്ലാം മൂല­ധനം മുട­ക്കാന്‍ തയ്യാ­റാ­കു­ന്ന­വരെ നിരു­ത്സാ­പ്പെ­ടു­ത്തുന്ന ഘടക­ങ്ങ­ളീണെന്നും മന­സ്സി­ലാ­ക്ക­ണം.

ചുരു­ക്ക­ത്തില്‍ ഏതൊരു രാജ്യ­ത്തി­ന്റെയും വളര്‍ച്ച മൂല­ധ­നാ­ധി­ഷ്ഠി­ത­മാ­യി­രിക്കെ , പ്രധാനമ­ന്ത്രി­യുടെ ജ്ഞത്തെ ആരും അമി­ത­മായി വിമര്‍ശി­ക്കില്ല. എന്നാല്‍ പുരോ­ഗ­മന പ്രസ്ഥാനങ്ങള്‍ക്ക് തുര­ങ്കം­വെ­യ്ക്കുന്ന ജീവി­കളെ ആദ്യം അമര്‍ച്ച ചെയ്യണം , എല്ലാ മത­സ്ഥ­രെയും കൂട്ടി­യിണക്കി സാമാ­ധാന അന്ത­രീക്ഷം ഉറപ്പ് വരു­ത്താനും സാധിച്ചാല്‍ പ്രധാ­ന­മന്ത്രിക്ക് വിദേശ രാജ്യങ്ങ­ളില്‍ നിന്നു ലഭിച്ച വാഗ്ദാനങ്ങള്‍ പ്രായോ­ഗി­ക­മാകും , മറി­ച്ചാ­ണെ­ങ്കില്‍ , വാഗ്ദാനങ്ങള്‍ വെള്ള­ത്തില്‍ വര­വ­രച്ചതിനു തുല്യം .


ജയ്­ഹിന്ദ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക