Image

ഫ്രാന്‍സിസ്‌ മാര്‍പാപ്പ കാല്‍തെറ്റി വീണു

Published on 28 July, 2016
ഫ്രാന്‍സിസ്‌ മാര്‍പാപ്പ കാല്‍തെറ്റി വീണു
വത്തിക്കാന്‍ : പോളണ്ട്‌ സന്ദര്‍ശനത്തിനിടെ ജാസ്‌ന ഗോറ ആശ്രമത്തില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ വേദിയിലേക്കെത്തുമ്പോള്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ കാല്‍തെറ്റി വീണു.

ഉടന്‍ തന്നെ സഹകാര്‍മ്മികരായ വൈദികര്‍ മാര്‍പാപ്പയെ പിടിച്ചു ഏഴുന്നേല്‍പിച്ചു. വീഴ്‌ചയില്‍ പരിക്കൊന്നു
മില്ല . പിന്നീട്‌ ബലിവേദിയിലെത്തിയ മാര്‍പാപ്പ കുര്‍ബാന അര്‍പ്പിച്ച്‌ സംസാരിച്ച ശേഷമാണ്‌ വേദിവിട്ടത്‌.

ക്രാക്കോവില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനായാണ്‌ ബുധനാഴ്‌ച ഫ്രാന്‍സിസ്‌ മാര്‍പാപ്പ പോളണ്ടില്‍ എത്തിയത്‌.

 മാര്‍പാപ്പ നാലു ദിവസങ്ങളിലായി നാലു തവണ യുവജനങ്ങളെ അഭിസംബോധന ചെയ്യും. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെയും വിശുദ്ധ ഫൗസ്റ്റിനായുടെയും തീര്‍ഥാടന കേന്ദ്രങ്ങളും പോളണ്ടിലെ നാസി തടങ്കല്‍പാളയവും സന്ദര്‍ശിക്കുന്ന മാര്‍പാപ്പ, ഞായറാഴ്‌ച വത്തിക്കാനിലേക്കു മടങ്ങും.

ക്രാക്കോവിലെ ബൊളോണിയ പാര്‍ക്കില്‍ ദിവ്യബലിയോടെയാണു കഴിഞ്ഞദിവസം യുവജനസമ്മേളനം ആരംഭിച്ചത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക