Image

എംകെഎ ഓണാഘോഷം: വരയ്ക്കാം 'മാവേലി കാനഡയില്‍'

പ്രസാദ് നായര്‍ Published on 29 July, 2016
എംകെഎ ഓണാഘോഷം: വരയ്ക്കാം 'മാവേലി കാനഡയില്‍'
മിസ്സിസാഗ (കാനഡ): മാവേലിത്തന്പുരാനെ വരവേല്‍ക്കും മുന്‍പ് മാവേലിത്തന്പുരാനെ വരയ്ക്കാന്‍ അവസരം. മിസ്സിസ്സാഗ കേരള അസോസിയേഷന്‍ (എംകെഎ) സെപ്റ്റംബര്‍ മൂന്നിന് ഓണാഘോഷം നടത്തുന്നതിന് മുന്നോടിയായാണ് മാവേലിയെ വരയ്ക്കാനുള്ള മല്‍സരം ഒരുക്കുന്നത്. 'മാവേലി കാനഡയില്‍' എന്ന വിഷയത്തെ ആസ്പദമാക്കി ലഭിക്കുന്ന ചിത്രരചനകളില്‍ ഏറ്റവും മികച്ചവ ഓണാഘോഷത്തിന്റെ ബ്രോഷറിലെ കവറില്‍ ഇടംപിടിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മറ്റു മികച്ച ചിത്രങ്ങളും ബ്രോഷറില്‍ പ്രസിദ്ധീകരിക്കുമെന്നു പ്രസിഡന്റ് പ്രസാദ് നായര്‍ അറിയിച്ചു. 

ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ (ജിടിഎ) നിന്നുള്ള ആറ് മുതല്‍ പതിനാറ് വയസ് വരെയുള്ളവര്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. സ്‌കാന്‍ ചെയ്ത ചിത്രങ്ങള്‍ ഓഗസ്റ്റ് പതിനേഴിനു മുന്പ് ലഭിക്കണം. സമ്മാനര്‍ഹമാകുന്ന ചിത്രങ്ങളുടെ യഥാര്‍ഥപ്രതി അവശ്യമെങ്കില്‍ ഹാജരാക്കണം. എ ഫോര്‍ സൈസിലാണ് ചിത്രങ്ങള്‍ തയാറാക്കേണ്ടത്.  ചിത്രകാരനെ സംബന്ധിച്ച സൂചനകളോ പേരോ ചേര്‍ക്കാന്‍ പാടില്ല. മാതാപിതാക്കളുടെ  സാക്ഷ്യംപത്രം സഹിതം ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് അയയ്‌ക്കേണ്ട വിലാസം: mississaugakeralaassociation@gmail.com

അസറ്റ് ഹോംസ് ഗ്രാന്‍ഡ് സ്‌പോണ്‍സറായി ഒരുക്കുന്ന മിസ്സിസാഗ കേരള അസോസിയേഷന്‍ ഓണാഘോഷം എറ്റോബിക്കോയിലുള്ള മൈക്കല്‍ പവര്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലാണ്. മല്‍സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും വിളിക്കുക: 6472956474. ഇമെയില്‍: mka@MississaugaKeralaAssociation.com, വെബ് സൈറ്റ്: www.mississaugakeralaassociation.com

എംകെഎ ഓണാഘോഷം: വരയ്ക്കാം 'മാവേലി കാനഡയില്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക