Image

മെല്‍ബണ്‍ മെഗാ ഓണത്തിനു പിന്നല്‍ തിരുവാതിര

Published on 01 August, 2016
മെല്‍ബണ്‍ മെഗാ ഓണത്തിനു പിന്നല്‍ തിരുവാതിര

  മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി മെല്‍ബണും (കെഎച്ച്എസ്എം) ഈ വര്‍ഷത്തെ ഓണാഘോഷം കോസ്‌പോണ്‍സര്‍ ആയ യാരാ സിറ്റി കൗണ്‍സിലും ചേര്‍ന്നു സെപ്റ്റംബര്‍ മൂന്നിനു (ശനി) ഓണം ആഘോഷിക്കുന്നു. 

രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചു വരെ കോളിംഗ്‌വുഡ് ടൗണ്‍ ഹാളിലാണ് ആഘോഷ പരിപാടികള്‍.

ഓസ്‌ട്രേലിയില്‍ തന്നെ ആദ്യമായി നടക്കുന്ന പിന്നല്‍ തിരുവാതിരയും അതോടൊപ്പം നൂറോളം യുവതികള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിരയും പരിപാടിയുടെ മുഖ്യാകര്‍ഷണമായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

ഓണപൂക്കള മത്സരം, വിവിധ കലാ പരിപാടികള്‍ തുടങ്ങിയവ ആഘോഷത്തിനു മാറ്റു കൂട്ടും. ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന ആഘോഷത്തില്‍ ഓണ സദ്യക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: 0403595702, 0469214997.

റിപ്പോര്‍ട്ട്: വിജയകുമാരന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക